പ്ലസ് വണ്‍- പ്ലസ്ടു വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ ചേരിതിരിഞ്ഞ് അടി; നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് കൂറ്റനാട് വട്ടേനാട് സ്‌കൂളില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ശനിയാഴ്ച ഉച്ചയോടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും പ്ലസ് ടു വിദ്യാര്‍ഥികളും ചേരിതിരിഞ്ഞ് സംഘട്ടനത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്ലസ് വണ്‍ വിദ്യാര്‍ഥികളെ പ്ലസ് ടു വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഘര്‍ഷം. ചാലിശ്ശേരി തൃത്താല പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top