Section

malabari-logo-mobile

മോഷണ കേസ് പ്രതി ഏഴ്‌ മാസത്തിനു ശേഷം പിടിയില്‍

HIGHLIGHTS : Arrested after 7 months in theft case

താനൂര്‍ : മോഷണ കേസ് പ്രതി ഏഴ്‌ മാസത്തിനു ശേഷം പോലീസ് പിടിയിലായി. പൊന്നാനി വെളിയങ്കോട്  സ്വദേശി ചാലയില്‍ മുഹ്‌സിന്‍ (35)  ആണ് പോലീസ് പിടിയിലായത്.  ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ നിറമരുതൂര്‍ വള്ളിക്കാഞ്ഞിരത്തുള്ള പള്ളിപ്പാട്ടു അനീസ് എന്നവരുടെ വീടിന്റെ ബെഡ് റൂമിന്റെ ജനല്‍ വാതില്‍ തുറന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന അനീസിന്റെ ഭാര്യയുടെ കാലില്‍ നിന്നും 3 പവന്റെ സ്വര്‍ണ്ണ പാദസരവും ജനവാതിലില്‍
വെച്ചിരുന്ന 10000 രൂപ വില മതിക്കുന്ന  മൊബൈല്‍ ഫോണും കളവു ചെയ്തു കൊണ്ട് പോയ പ്രതിയാണ് ഏഴ്‌ മാസത്തിനു ശേഷം പിടിയില്‍ ആയത്.

താനൂര്‍ ഡി. വൈ. എസ്. പി മൂസ വള്ളിക്കാടന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജ്, എസ് ഐ ശ്രീജിത്ത് ,എസ് ഐ അഷ്റഫ് CPO മാരായ സലേഷ്, സബറുദ്ധീന്‍, റീന നവീന്‍ ബാബു, അഭിമന്യു, വിപിന്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

sameeksha-malabarinews

കളവു നടത്തിയ ശേഷം നിരന്തരം സ്ഥലം മാറി വിവിധ ക്വാര്‍ട്ടേഴ്സുകളില്‍ താമസിച്ചിരുന്ന പ്രതിയെ മലപ്പുറം സൈബര്‍ സെല്ലിന്റെ സഹായത്തോടെയും താനൂര്‍ പോലീസ് നടത്തിയ മികച്ച അന്വേഷണത്തിനും ശേഷമാണ് പ്രതിയെ കണ്ടെത്തി പിടികൂടാനായത്.

താനൂര്‍ പോലീസ് പ്രതിയെക്കുറിച്ച് ഒരുമാസം നീണ്ട  അന്വേഷണത്തിനൊടുവില്‍ വിവിധ ക്വാര്‍ട്ടേഴ്സുകള്‍ പരിശോധിച്ചും ചമ്രവട്ടം ഭാഗത്തുള്ള വാടക കോര്‍ട്ടേഴ്‌സില്‍ പ്രതി താമസിച്ചുവരുന്നതായി മനസ്സിലാക്കുകയും തുടര്‍ന്ന് പോലീസ് പ്രതിയെ ചമ്രവട്ടത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തി പിടികൂടുകയായിരുന്നു.

പ്രതി മോഷ്ടിച്ച സ്വര്‍ണഭരണം തിരൂര്‍ ഉള്ള ജ്വല്ലറിയില്‍ വില്പന നടത്തുകയായിരുന്നു.
നിറമരുതൂര്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷം മോഷണം നടത്തുകയും ആളുകളെ ഭീതിയിലാഴ്ത്തുകയും ചെയ്തിരുന്ന ഒഴൂര്‍ സ്വദേശി കുട്ട്യാമാക്കാനകത്ത് ഷാജഹാന്‍ എന്ന കുപ്രസിദ്ധ മോഷ്ടാവിനെ ഏര്‍വാടിയില്‍ നിന്നും താനൂര്‍ പോലീസ് പിടികൂടിയിരുന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!