Section

malabari-logo-mobile

സൈനികന്‍ സുബേദാര്‍ ഉണ്ണികൃഷ്ണന് ഉത്സവഛായയില്‍ ജന്മ നാടിന്റെ ഉജ്ജ്വല സ്വീകരണം

HIGHLIGHTS : Served in various military operations and with the United Nations peacekeeping force in Sudan

താനൂര്‍ : 28 വര്‍ഷത്തെ സൈനിക സേവനത്തില്‍ നിന്നും സുബേദാര്‍/ഹോണററി ലെഫ്റ്റനന്റ് ആയി വിരമിച്ച് നാട്ടില്‍ തിരിച്ചെത്തിയ താനൂര്‍ മോര്യ സ്വദേശി പാലാര്‍വീട്ടില്‍ ഉണ്ണികൃഷ്ണന് ജന്മ നാടായ മോര്യ നല്‍കിയത് ഉജ്ജ്വല സ്വീകരണം. ഒരു നാട് മുഴുവനും സ്വീകരണത്തില്‍ അലിഞ്ഞു ചേര്‍ന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് സൈനികനെ സ്വീകരിച്ചു നാടിന്റെ സ്‌നേഹാദരം നല്‍കാന്‍ തടിച്ചു കൂടിയത്. രാവിലെ 9 മണിക്ക് പരപ്പനങ്ങാടി റയില്‍വെ സ്റ്റേഷനിലെത്തിയ ഉണ്ണികൃഷ്ണനെ റെയില്‍വേ സ്റ്റേഷനില്‍ പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി ഉസ്മാന്‍, പരപ്പനങ്ങാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. ജെ ജിനേഷ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

തുടര്‍ന്ന് മലപ്പുറം സൈനിക കൂട്ടായ്മ, ട്രോമാകെയര്‍, ക്ലബുകള്‍, മോര്യ പൗരാവലി എന്നിവരുടെ നേതൃത്വത്തില്‍ ബൈക്ക് റാലിയുടെയും ഹരീഷ് വാഴയൂരിന്റെ നേതൃത്വത്തിലുള്ള ശിങ്കാരിമേള-തായമ്പക സംഘങ്ങളുടെ വാദ്യമേളങ്ങളോടെ സൈനികനെ ജന്മനാടായ മോര്യയിലേക്ക് ആനയിച്ചു. മോര്യയില്‍ എത്തിയ ഉണ്ണി കൃഷ്ണനെ താനൂര്‍ നഗരസഭ ചെയര്‍മാന്‍ പി. പി. ഷംസുദ്ധീന്‍ പൂമാലയണിയിച്ച് സ്വീകരിച്ചു. പരിയാപുരം സെന്‍ട്രല്‍ എ. യു. പി. സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജെ. ആര്‍. സി. അംഗങ്ങള്‍ സല്യൂട്ട് നല്‍കി.

sameeksha-malabarinews

മോര്യയിലെ ഗ്രൗണ്ടില്‍ നടന്ന സ്വീകരണ സമ്മേളനം നഗരസഭ ചെയര്‍മാന്‍ പി. പി. ഷംസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. വി. പി. എം. അഷറഫ് അധ്യക്ഷത വഹിച്ചു. സുബേദാര്‍ ഉണ്ണി കൃഷ്ണനെ ചെയര്‍മാന്‍ പൊന്നാട അണിയിച്ചു. മോര്യയിലെ വിമുക്ത ഭടന്‍മാരായ ഉത്തമന്‍, കാളിദാസന്‍, ഇന്ത്യന്‍ സൈന്യത്തിലേക്ക് അഗ്‌നിവീര്‍ സെലക്ഷന്‍ ലഭിച്ച ജില്ലയിലെ 11 പേര്‍ക്കും, രക്തദാനം നല്‍കി ശ്രദ്ധേയനായ ജിത്തു എ. പി ക്കും ചെയര്‍മാന്‍ ഉപഹാരങ്ങള്‍ നല്‍കി. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ജയപ്രകാശ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി. പി. ഫാത്തിമ, കൗണ്‍സിലര്‍ റഷീദ് മോര്യ, മലപ്പുറം സൈനിക കൂട്ടായ്മ ഭാരവാഹികളായ രാധാകൃഷ്ണന്‍ എം. കെ., വേലായുധന്‍ വള്ളിക്കുന്ന്, സി. ബി. കുട്ടി പൊന്നാട്, ഹരീഷ് വാഴയൂര്‍, ഫൈസല്‍ കൊണ്ടോട്ടി, ബിനീഷ് കാരാട്, കബീര്‍ മേല്‍മുറി, വിനോദ് കൃഷ്ണ, നിഷാദ് ചേലേമ്പ്ര, രത്‌നഭൂഷണ്‍ അഴിഞ്ഞിലം, മുസ്തഫ കൂട്ടിലങ്ങാടി, പൗരസമിതി ഭാരവാഹികളായ എ. പി സുബ്രഹ്‌മണ്യന്‍, പി ബാലകൃഷ്ണന്‍ നായര്‍, തുപ്പത്ത് ബാവ ഹാജി, കെ ജനചന്ദ്രന്‍ മാസ്റ്റര്‍, സി മുഹമ്മദ് അഷറഫ്, എ. പി. രാമന്‍, മേപ്പുറത്ത് ഹംസു, ധര്‍മ്മ സേനന്‍, വി. കെ. എ സിദ്ധീഖ്, കേശവന്‍ മാസ്റ്റര്‍, കെ. വി. രവീന്ദ്രന്‍, ജിതിന്‍ മേറില്‍, വിപിന്‍ദാസ് ഇ, ശിഹാബ് സിനാന്‍ എന്നിവര്‍ പ്രസംഗിച്ചു.

1995 സെപ്റ്റംബര്‍ 5 നാണ് ഉണ്ണികൃഷ്ണന്‍ ഇന്ത്യന്‍ ആര്‍മിയുടെ മദ്രാസ് എഞ്ചിനീയര്‍സ് വിഭാഗത്തില്‍ ചേര്‍ന്നത്. പ്രാഥമിക സൈനിക പരിശീലത്തിന് ശേഷം 5 എഞ്ചിനീയര്‍ റെജിമെന്റില്‍ ചേര്‍ന്ന അദ്ദേഹം 28 വര്‍ഷത്തെ സൈനിക സേവനമാണ് നടത്തിയത്. ഒ. പി. പരാക്രം, ഒ. പി. റിഹ്നോ, ഒ. പി. സുരക്ഷ തുടങ്ങിയ സൈനിക ഓപറേഷനുകളിലും ഉണ്ണികൃഷ്ണന്‍ പങ്കെടുത്തു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ക്ക് പുറമെ ഐക്യരാഷ്ട്രസഭയുടെ ശാന്തിസേനയില്‍ സുഡാനിലും സേവനം ചെയ്തിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!