മമ്മൂട്ടിയുടെ സുല്‍ഫത്തിനൊപ്പമുള്ള പുതിയ ലുക്ക് ചിത്രങ്ങള്‍ വൈറല്‍!

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ പുതിയ ലുക്ക്. കണ്ണൂര്‍ സ്‌ക്വാഡിന്റെ പ്രമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട് ദുബായില്‍ ആയിരുന്ന താരം കേരളത്തിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് മമ്മൂട്ടിയുടെ ലുക്കിലെ മാറ്റം ആരാധകര്‍ ശ്രദ്ധിച്ചത്. എയര്‍പോര്‍ട്ടില്‍ ഭാര്യ സുല്‍ഫത്തിനൊപ്പം വന്നിറങ്ങുന്ന മമ്മൂക്ക മുടിവെട്ടിയൊതുക്കി ഒരു പുതിയ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ മമ്മൂട്ടിയുടെ പുതിയ ലുക്ക് ഏത് സിനിമയ്ക്ക് വേണ്ടിയാണെന്നായിരുന്നു ആരാധകരുടെ സംശയം. മധുരരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ് മമ്മൂക്കയുടെ ഈ പുതിയ മേക്കോവര്‍ എന്നാണ് റിപ്പോര്‍ട്ട്.

മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top