Section

malabari-logo-mobile

ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പിയറെ അഗസ്തിനി, ഫെറെന്‍ച് ക്രോസ്, ആന്‍ ലുലിയെ എന്നിവര്‍ക്ക്

HIGHLIGHTS : Nobel Prize in Physics awarded to Pierre Augustini, Ferenc Cross and Anne Lullier

സ്റ്റോക്ഹോം : 2023ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞനായ പിയറെ അഗസ്തിനി, ഹംഗേറിയന്‍ ഗവേഷകന്‍ ഫെറെന്‍ച് ക്രോസ്, ഫ്രഞ്ച് ശാസ്ത്രജ്ഞ ആന്‍ ലുലിയെ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഏറ്റവും വേഗതയേറിയ പ്രകാശ കിരണങ്ങള്‍ ഉപയോഗിച്ച് വസ്തുക്കളിലുള്ള ഇലക്ട്രോണുകളുടെ ചലനത്തെക്കുറിച്ചുള്ള പഠനത്തിനാണ് ഇവര്‍ പുരസ്‌കാരത്തിന് അര്‍ഹരായത്.

ഇവരുടെ ഗവേഷണം ആറ്റോ ഫിസിക്‌സ് സംബന്ധിച്ച പുതിയ പഠന സാധ്യതകള്‍ ലോകത്തിന് നല്‍കിയതായി നൊബേല്‍ അക്കാദമി അഭിപ്രായപ്പെട്ടു. നേട്ടത്തിലൂടെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്ന അഞ്ചാമത്തെ വനിതയായി മാറിയിരിക്കുകയാണ് ആന്‍ ലുലിയെ.

sameeksha-malabarinews

കഴിഞ്ഞ വര്‍ഷവും ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ പങ്കിട്ടിരുന്നു. അലന്‍ ആസ്‌പെക്ട്, ജോണ്‍ എഫ് ക്ലോസര്‍, ആന്റണ്‍ സിലിംഗര്‍ എന്നിവര്‍ക്കാണ് നൊബേല്‍. ക്വാണ്ടം മെക്കാനിക്‌സിലെ സംഭാവനകള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!