Section

malabari-logo-mobile

കരസേന കാഞ്ഞിരപ്പള്ളിയില്‍; രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കും

HIGHLIGHTS : കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയത്ത് കൂടുതല്‍ സജ്ജീകരണങ്ങള്‍. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കരസേന കാഞ്ഞിരപ്പള്ളി...

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയത്ത് കൂടുതല്‍ സജ്ജീകരണങ്ങള്‍. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കരസേന കാഞ്ഞിരപ്പള്ളിയിലെത്തിയിട്ടുണ്ട്. മേജര്‍ അബിന്‍ പോളിന്റെ നേതൃത്വത്തിലുള്ള 33 പേരടങ്ങിയ കരസേനാ സംഘമാണ് എത്തിയത്.

ഒരു ഓഫീസര്‍, രണ്ട് ജെസിഒമാര്‍, 30 സൈനികരുമടങ്ങിയ സംഘമാണ് എത്തിയത്. ഇതിന് പുറമെ എം.ഐ-17, സാരംഗ് ഹെലികോപ്റ്ററുകള്‍ ദക്ഷിണ വ്യോമ കമാന്‍ഡില്‍ സജ്ജമാണ്.

sameeksha-malabarinews

അടിയന്തര സാഹചര്യത്തില്‍ കൂടുതല്‍ ഹെലികോപ്റ്ററുകള്‍ എത്തും. മഴ തുടരുന്നതിനാല്‍ രാത്രിയില്‍ രക്ഷാ ദൗത്യം ദുഷ്‌കരമാവും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!