Section

malabari-logo-mobile

മാറഞ്ചേരി തുറവാണം ദ്വീപ് ഒറ്റപ്പെട്ടു

HIGHLIGHTS : Marancheri Thuravanam Island became isolated

പൊന്നാനി: മഴ ശക്തമായതോടെ മാറഞ്ചേരി തുറുവാണം ദ്വീപ് ഒറ്റപ്പെട്ടു. ദ്വീപിലേക്ക് പോകുവാന്‍ തോണി സജ്ജമാക്കി. വെള്ളക്കെട്ട് രൂക്ഷമായതോടെ ദ്വീപിലെ ഇരുന്നൂറോളം കുടുംബങ്ങള്‍ പ്രയാസത്തിലാണ്. മഴക്കാലമായാല്‍ വെള്ളംകെട്ടിനിന്ന് യാത്ര ദുസ്സഹമാവുന്നതിനാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ കടത്ത് തോണിയെ ആശ്രയിക്കേണ്ടിവരുന്നത് പതിവാണ്.

37 വര്‍ഷമായി താല്‍ക്കാലിക ബണ്ട് കെട്ടിയായിരുന്നു യാത്ര. യാത്ര മഴക്കാലത്ത് ബണ്ട് പൊട്ടുന്നത് പതിവായതോടെ മുന്‍ എംഎല്‍എ പി ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍നിന്നും രണ്ടും സൈഡും കല്ലിട്ട് കെട്ടി റോഡാക്കി മാറ്റുന്നതിനായി 70 ലക്ഷം രൂപ അനുവദിച്ചു. എന്നാല്‍ കായലിലെ അടിത്തട്ടിലെ പൂതച്ചേറുമൂലം നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനുമുമ്പ് മണ്ണ് താഴ്ന്ന് ബണ്ട് തകരുകയും യാത്ര ദുസ്സഹമാവുകയും ചെയ്തു.

sameeksha-malabarinews

ഇവിടെ പാലം നിര്‍മിക്കാന്‍ 32.74 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിന് ഭരണാനുമതിയായിട്ടുണ്ട്. പാലം വരുന്നതോടെ ഇവിടുത്തെ യാത്രാ ദുരിതത്തിന് പരിഹാരമാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!