വെള്ളക്കെട്ടിലൂടെ ‘സാഹസിക’ യാത്ര; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

കോട്ടയം: ശക്തമായ മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ സാഹസികമായി ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസസ്പെന്‍ഷന്‍. കോട്ടയം പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കുമുന്നില്‍ രൂപപ്പെട്ട വള്ളക്കെട്ടിലൂടെ ബസ് ഓടിച്ച ഡ്രൈവര്‍ എസ് ജയദീപിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്പെന്‍ഡ് ചെയ്യാന്‍ കെഎസ്ആര്‍ടി മാനേജിംഗ് ഡയറക്ടര്‍ക്ക് ഗതാഗതമന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കുകയായിരുന്നു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറാണ് എസ്. ജയദീപ്.

ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ ഒരാള്‍ പൊക്കത്തോലം വെള്ളമാണ് ഉണ്ടായിരുന്നത്. ബസില്‍ ഉണ്ടായിരുന്നവരെ പ്രദേശവാസികള്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്.

 

Share news
error: Content is protected !!
Scroll to Top