Section

malabari-logo-mobile

ശക്തമായ മഴയില്‍ കുളത്തൂര്‍ തൂക്കുപാലം തകര്‍ന്നു

HIGHLIGHTS : The Kulathur suspension bridge collapsed due to heavy rains

കനത്ത മഴയില്‍ മല്ലപ്പള്ളിയില്‍ മണിമലയാറിന് കുറുകെയുള്ള കുളത്തൂര്‍ തൂക്കുപാലം തകര്‍ന്നു. മണിമലയെയും വെള്ളാവൂരിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് പാലം തകര്‍ന്നത്. തൂക്കുപാലത്തെ താങ്ങിനിര്‍ത്തുന്ന ഒരു കല്‍ക്കെട്ട് പൂര്‍ണമായും തകര്‍ന്നു.

sameeksha-malabarinews

ടൗണ്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. പലയിടത്തും വീടുകളില്‍ ആളുകള്‍ ഒറ്റപ്പെട്ടു.

വെള്ളാവൂര്‍, കോട്ടാങ്ങല്‍, കുളത്തൂര്‍മൂഴി, എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്. അതിശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കേരളത്തിലുണ്ടായത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!