Section

malabari-logo-mobile

കിഫ്ബി ഫണ്ടില്‍ തിരൂരങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2.02 കോടിയുടെ സ്‌റ്റേഡിയം; പ്രവൃത്തിയ്ക്ക് നാളെ തുടക്കം

HIGHLIGHTS : തിരൂരങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2.02 കോടി രൂപ വിനിയോഗിച്ചുള്ള ഗ്രൗണ്ട് നവീകരണ പദ്ധതിക്ക് ഒക്ടോബര്‍ 18ന് തുടക്കമാവും. ഫുട്‌ബോള്‍ ഗ്രൗണ്ട...

തിരൂരങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2.02 കോടി രൂപ വിനിയോഗിച്ചുള്ള ഗ്രൗണ്ട് നവീകരണ പദ്ധതിക്ക് ഒക്ടോബര്‍ 18ന് തുടക്കമാവും. ഫുട്‌ബോള്‍ ഗ്രൗണ്ട്, ഓപ്പണ്‍ സ്‌റ്റേഡിയം, ലോങ്ജംപ് ഹൈജംപ്പിറ്റുകള്‍, ഗാലറി, നടപ്പാത, ചുറ്റു മതില്‍, െ്രെഡനേജ്, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് സ്‌കൂള്‍ ഗ്രൗണ്ട് നവീകരിക്കുന്നത്.

കിഫ്ബിയില്‍ നിന്ന് അനുവദിച്ച 2.02 കോടി രൂപ ചെലവഴിച്ചുള്ള പ്രവൃത്തി എട്ട് മാസത്തിനിടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മാളിയേക്കല്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയ്ക്കാണ് നിര്‍മാണ ചുമതല. നാളെ രാവിലെ കെ.പി.എ മജീദ് എം.എല്‍.എ ശിലാസ്ഥാപനം നിര്‍വഹിക്കും.

sameeksha-malabarinews

തിരൂരങ്ങാടി നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷനാകും. മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ് വിശിഷ്ടാതിഥിയാകും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കായിക വിഭാഗം ഡയറക്ടര്‍ ഡോ. വി പി സക്കീര്‍ ഹുസൈന്‍ ഉള്‍പ്പെടെ ജന പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!