നാടുകാണി, ഗൂഡലൂർ ഭാഗങ്ങളിൽ കനത്ത മഴ; ചാലിയാർ തീരത്ത് ജാഗ്രത നിർദ്ദേശം

എടക്കര: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ മഴ കനത്തു. മലയോര മേഖലയില്‍ ജാഗ്രതാ നിര്‍ദേശം. കേരളം തമിഴ്‌നാട് അതിര്‍ത്തി പങ്കിചുന്ന വഴിക്കടവ്, പോത്ത്കല്ല് പഞ്ചായത്തുകളിലാണ് ശനിയാഴ്ച വൈകിട്ടോടെ മഴ കനത്തത്. അതിര്‍ത്തി പങ്കിടുന്ന പന്തല്ലൂര്‍, ദേവാല, നാടുകാണി, ഗൂഡല്ലൂര്‍ മേഖലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

അതിര്‍ത്തി വനത്തില്‍ കനത്ത മഴ തുടര്‍ന്നാല്‍ മലയോരമേഖലയില്‍ ഒഴുകുന്ന ചാലിയാര്‍, പുന്നപ്പുഴ, കരിമ്പുഴ, കാരക്കോടന്‍ പുഴ എന്നിവയില്‍ ജലവിതാനം ഉയരാന്‍ സാധ്യതയുണ്ട്. നാടുകാണി ചുരത്തില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയാണഅ കടത്തിവിടുന്നത്.

പന്തല്ലൂര്‍ ടൗണില്‍ വെള്ളം കയറിയിട്ടുണ്ട്. പന്തല്ലൂര്‍ മേഖലയില്‍ മഴ കനത്താല്‍ മരുത മേഖലയില്‍ പുഴ കരകവിയാന്‍ സാധ്യതയുണ്ട് എന്ന മുന്നറി.ിപ്പും നല്‍കിയിട്ടുണ്ട്. മലയോര മേഖലയില്‍ പോലീസ്, റവന്യൂ, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ടീം ചേര്‍ന്ന് ഓരോ മണിക്കൂറിലും ആശയവിനിമയം നടത്തുന്നുണ്ട്. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ പ്രദേശവുമായും ബന്ധപ്പെടുന്നതായി അധികൃതര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top