പരപ്പനങ്ങാടി: ജലസേചന വകുപ്പിന്റെ കൈവശമുള്ള പരപ്പനങ്ങാടി കീരനെല്ലൂരിലുള്ള പുറമ്പോക്ക് ഭൂമി ഫഌറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ ലൈഫ് മിഷന് നല്‍കണമെന്ന് സിപിഐഎം. സിപിഎമ്മിന്റെ നെടുവ ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി പ്രമേയത്തിലൂടെയാണ് ഇക്കാര്യം ആവിശ്യപ്പെട്ടത്.
വടക്കേ ഉള്ളണത്ത് വെച്ച് ചേര്‍ന്ന ലോക്കല്‍ സമ്മേളനം സിപിഐഎം ജില്ലാകമ്മറ്റിയംഗം വിപി സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു.
സമ്മേളനം പുതിയ ലോക്കല്‍ സക്രട്ടറിയായി എന്‍എം ഷമേജിനെ തിരഞ്ഞെടുത്തു. നിലവില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ കൂടിയാണ് ഷമേജ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




