Section

malabari-logo-mobile

പൊന്നാനിയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യ തൊഴിലാളികള്‍ക്കായി തെരച്ചില്‍ പുനരാരംഭിച്ചു

HIGHLIGHTS : മലപ്പുറം: പൊന്നാനി താലൂക്കില്‍ കടലില്‍ ബോട്ട് മറിഞ്ഞ് കാണാതായ 3 പേര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് കൊച്ചി കോസ്റ്റ...

മലപ്പുറം: പൊന്നാനി താലൂക്കില്‍ കടലില്‍ ബോട്ട് മറിഞ്ഞ് കാണാതായ 3 പേര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് കൊച്ചി കോസ്റ്റ് ഗാര്‍ഡ് ഷിപ്പില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുള്ളതായി കൊച്ചി കോസ്റ്റ് ഗാര്‍ഡ് ഓഫീസില്‍ നിന്ന് അറിയിച്ചു.

ഫിഷറീസ് ബോട്ടും തിരച്ചില്‍ നടത്തുന്നതായി ഫിഷറീസ് അറിയിച്ചു . 9:30 ന് ഹെലികോപ്റ്റര്‍ തെരച്ചില്‍ ആരംഭിക്കും. ഹെലികോപ്റ്റര്‍ പറത്താന്‍ അനുകൂലമല്ലാത്ത കാലാവസ്ഥയും വിസിബിലിറ്റി പ്രോബ്ലവുമാണ് ഹെലികോപ്റ്റര്‍ സേവനം വൈകാന്‍ കാരണം. മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്റ്റര്‍ അറിയിച്ചു. വിവരമറിഞ്ഞ ഉടന്‍ തന്നെ സാധ്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.

sameeksha-malabarinews

പൊന്നാനി മുക്കാടി സ്വദേശികളായ ബീരാന്‍, ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് മത്സ്യ ബന്ധനത്തിനിടെ അപകടത്തില്‍ പെട്ട് കടലില്‍ കാണാതായിരിക്കുന്നത്.

കഴിഞ്ഞ ദിവസം പൊന്നാനി മുക്കാടി സ്വദേശി കുഞ്ഞന്‍മ്മാരെ ബീരാന്റെ ഉടമസ്ഥതയിലുള്ള ഫൈബര്‍വെള്ള അപകടത്തില്‍പ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്തിയിരുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!