Section

malabari-logo-mobile

എക്‌സ്സൈസിന്റെ വന്‍ മയക്കുമരുന്ന് വേട്ട;ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

HIGHLIGHTS : Arecote Excise's massive drug bust

അരീക്കോട് :അരീക്കോട് എക്‌സ്സൈസിന്റെ വന്‍ മയക്കുമരുന്ന് വേട്ട. 1.070 കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മഞ്ചേരി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരും സംയുക്തമായി അരീക്കോട് വെച്ച് നടത്തിയ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിലുമായി 3 പേരെ മഞ്ചേരി റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ എച്ച്. വിനു അറസ്റ്റ് ചെയ്തത്.കൊണ്ടോട്ടി പള്ളിക്കല്‍ പാലപ്പെട്ടി പൂലാട്ട് വീട്ടില്‍ ജാബിര്‍ (34), പെരിന്തല്‍മണ്ണ കോഡൂര്‍ അല്പറ്റകുളമ്പ് ചൂരപ്പുലാന്‍ വീട്ടില്‍ മജീദ് (40), കൊണ്ടോട്ടി പള്ളിക്കല്‍ പാലപ്പെട്ടി മുക്കോളി വീട്ടില്‍ അബ്ദുല്‍ ഹമീദ് മകന്‍ അഷ്റഫ് (40) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.

ഹാഷിഷ് ഓയില്‍ കടത്തികൊണ്ടുവന്ന KL 10 AP 0695 നമ്പര്‍ ടോയോട്ട ക്വാളിസ് കാറും എക്‌സ്സൈസ് കസ്റ്റഡിയില്‍ എടുത്തു.വിപണിയില്‍ 10ലക്ഷം രൂപ വിലവരുന്ന മയക്കുന്നരുന്നാണ് പിടികൂടിയത്. കൊണ്ടോട്ടി കേന്ദ്രീകരിച്ചു മലപ്പുറം കോഴിക്കോട് ജില്ലകളില്‍ ഹാഹിഷ് ഓയില്‍ മൊത്തകച്ചവടം ചെയ്യുന്ന സംഘത്തിലെ പ്രധാനികള്‍ ആണ് പിടിയിലായത്.ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ശക്തമായ പരിശോധയാണ് എക്സൈസ് നടത്തി വരുന്നത്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായും അന്വേഷണത്തിലൂടെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്നും മഞ്ചേരി എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ എച്ച് വിനു പറഞ്ഞു.

sameeksha-malabarinews

എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ എക്‌സൈസ് ഇന്‍സ്പെക്ടര്‍
ഷിജുമോന്‍. ടി,പ്രിവന്റീവ് ഓഫീസര്‍ കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി, അഖില്‍ദാസ്, അരുണ്‍ പാറോല്‍,മഞ്ചേരി റൈഞ്ചിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. എം. ശിവപ്രകാശ്,സിവില്‍ എക്‌സൈസ്ഓഫീസര്‍മാരായ ,സച്ചിന്‍ദാസ്.വി, ജിഷില്‍ നായര്‍, ശ്രീജിത്ത്. ടി, ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!