മൊബൈല്‍ ഫോണ്‍ മോഷ്ടാവ് പിടിയില്‍

കുറ്റിപ്പുറം: വ്യാപാര സ്ഥാപനത്തില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച തവനൂര്‍ സ്വദേശി ഹംസ (63)യെ കുറ്റിപ്പുറം പൊലീസ് പിടികൂടി. ബുധനാഴ്ച കുറ്റിപ്പുറത്തെ വ്യാപാരസ്ഥാപനത്തില്‍ പലചരക്ക് സാധനം വാങ്ങാന്‍ എന്ന വ്യാജേന എത്തിയ ഹംസ മേശപ്പുറത്തുനിന്ന് മൊബൈല്‍ ഫോണ്‍ എടുത്ത് ഇയാളുടെ കൈയിലു ള്ള ചാക്കിലേക്ക് ഇടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാ ധ്യമങ്ങളില്‍ പ്രച രിച്ചതോടെയാണ് തിരിച്ചറിഞ്ഞത്.

ശനിയാഴ്ച ഇയാളെ തിരിച്ച റിഞ്ഞ ആളുകള്‍ കട ഉടമയെ ബന്ധപ്പെട്ട് അയങ്കലം ഭാഗത്തുനിന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top