Section

malabari-logo-mobile

പാലക്കാട്-കോഴിക്കോട് ഇന്റര്‍ കോറിഡോര്‍ രൂപരേഖയ്ക്ക് അംഗീകാരം

HIGHLIGHTS : Approval for Palakkad-Kozhikode Inter Corridor design

മലപ്പുറം: പാലക്കാട്-മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇന്റര്‍ കോറിഡോര്‍ റൂട്ടിന്റെ അലൈന്‍മെന്റിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. ഇതോടെ പ്രധാന നഗരങ്ങളെയുംജനവാസ കേന്ദ്രങ്ങളെയും ഒഴിവാക്കിയുള്ള നാലുവരി ഗ്രീന്‍ഫീല്‍ഡ് പാത യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പായി. മലപ്പുറം ജില്ലാ കേന്ദ്രം പൂര്‍ണമായും ഒഴിവാക്കിയാണ്പാത കടന്നുപോകുക. പുതിയ പാത യാഥാര്‍ഥ്യമാകുന്നതോടെ നിലവിലുള്ള കോഴിക്കോട്ട്-രാമനാട്ടുകര-കൊണ്ടോട്ടി-മലപ്പുറം-പെരിന്തല്‍മണ്ണ-പാലക്കാട് പാത ദേശീയപാത അല്ലാതാകും.

ആകെ 123.246 കി.മീറ്റര്‍ ആണ് പുതിയ പാതയുടെ ദൂരം. ഇതില്‍ 55 കിലോമീറ്ററാണ് മലപ്പുറം ജില്ലയിലൂടെ കടന്നുപോവുക. പാലക്കാട് ബൈപാസില്‍ നിന്ന് ആരംഭിച്ച് മുണ്ടൂര്‍, കല്ലടികോകട്, തെങ്കരവഴി മലപ്പുറം ജില്ലയില്‍ എത്തും. എടപ്പറ്റ പഞ്ചായത്തിലെ വെള്ളിയഢ്‌ചേരി, ഇരിങ്ങാട്ടിരി, തുവ്വൂര്‍, ചെമ്പ്രശേരി, വെട്ടിക്കാട്ടിരി, മഞ്ചേരി കാരക്കുന്ന, ചെമ്രക്കാട്ടൂര്‍, വാഴക്കാട്, വാഴയൂര്‍ വഴി കോഴിക്കോട് പന്തീരങ്കാവ് ബൈപാസില്‍ കയറും.

sameeksha-malabarinews

ജനവാസകേന്ദ്രങ്ങള്‍ കുറവാണെന്നതണ് പുതിയ പാതയുടെ നേട്ടം. 554.6 ഹെക്ടര്‍ ഭൂമി പുതിയ പാതക്കായി ഏറ്റെടുക്കണം. പാലക്കാട് ജില്ലിയില്‍ 280 ഹെക്ടറും മലപ്പുറത്ത് 243 ഹെക്ടറും കോഴിക്കോട് 30 ഹെക്ടര്‍ ഭൂമിയും വേണം. സ്ഥലം ഏറ്റെടുക്കുന്നതിന് മലപ്പുറം, പാലക്കാട്, കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍മാരെ ഉടനെ നിയോഗിക്കും.

ദേശീയപാത അതോറിറ്റിയുടെ ഭാരത്മാല പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഗ്രീന്‍ഫീല്‍ഡ് പാത യാഥാര്‍ഥ്യമാക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!