തിരൂര്‍: പെട്രോള്‍ വില വര്‍ധനക്കെതിരെ ഭിക്ഷ യാചിക്കല്‍ സമരവുമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍. ഡെമോക്രാറ്റിക് ട്രാന്‍സ്‌ജെന്‍ഡര്‍ ഫെഡറേഷന്‍ ഓഫ് കേരളയാണ് തിരൂരില്‍ ‘പെട്രോള്‍ അടിക്കാന്‍ ഭിക്ഷ തരൂ’ എന്ന മുദ്രവാക്യവുമായി പെട്രോള്‍ പമ്പിനുമുന്നില്‍ സമരം നടത്തിയത്.
സംസ്ഥാന വൈസ് പ്രസിഡന്റ് നേഹ സി മേനോന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജോ. സെക്രട്ടറി നീയാ നതാലിയ അധ്യക്ഷയായി. തന്‍സി, അമ്മു അശ്വിന്‍, ജെനി, ദില്‍ഹ, രമ്യ, ആര്യ എന്നിവര്‍ പങ്കെടുത്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




