Section

malabari-logo-mobile

മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡിന് അപേക്ഷിക്കാം

HIGHLIGHTS : Apply for Chief Minister's Award for Best Institutions

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച സ്വകാര്യസ്ഥാപനങ്ങൾക്ക് തൊഴിൽവകുപ്പ് നൽകി വരുന്ന മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡിനും ,വജ്ര,സുവർണ അവാർഡുകൾക്കും  നാളെ മുതൽ അപേക്ഷിക്കാം.

ടെക്സ്റ്റൈൽ ഷോപ്പുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ/ സ്്റ്റാർ ഹോട്ടലുകൾ, ജ്വല്ലറികൾ,സെക്യൂരിറ്റി , ഐടി, നിർമ്മാണ സ്ഥാപനങ്ങൾ, ഓട്ടോമൊബൈൽ ഷോറൂമുകൾ, മെഡിക്കൽ ലാബുകൾ, സ്വാകാര്യ ആശുപത്രികൾ, സൂപ്പർ മാർക്കറ്റുകൾ എന്നീ പതിനൊന്നു മേഖലകളിലെ ഇരുപതോ അതിലധികമോ തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. തൊഴിൽവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.lc.kerala.gov.in ൽ  ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ്അപേക്ഷയുടെ മാതൃകയും ചോദ്യാവലിയും വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 16. കൂടുതൽ വിവരങ്ങൾക്ക് അതത് ജില്ലാ ലേബർ ഓഫീസുകളുമായോ അസി.ലേബർ ഓഫീസുകളുമായോ ബന്ധപ്പെടുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!