Section

malabari-logo-mobile

എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

HIGHLIGHTS : SSLC Exams Begin Today

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. ആകെ 419,554 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. അതില്‍ 4,19,362 പേര്‍ റഗുലര്‍ വിദ്യാര്‍ഥികളും 192 പേര്‍ പ്രൈവറ്റ് വിദ്യാര്‍ഥികളും ആണ്. ഇതില്‍ തന്നെ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ പൂര്‍ണ്ണമായ പാഠഭാഗങ്ങളില്‍ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടാകും. രാവിലെ 9.30നാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുക.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പാഠഭാഗങ്ങള്‍ തീരാത്തതിനാല്‍ ഫോക്കസ് ഏരിയ തീരുമാനിച്ചായിരുന്നു ചോദ്യങ്ങള്‍ നല്‍കിയത്. അതായത് ചോയ്‌സ് അടിസ്ഥാനത്തിലായിരുന്നു ചോദ്യങ്ങള്‍. ഇത്തവണ പൂര്‍ണ്ണമായ പാഠഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങളുണ്ടാകും. എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതില്‍ 57.20 ശതമാനവും ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളാണ്. മാര്‍ച്ച് 29നാണ് പരീക്ഷ അവസാനിക്കുന്നത്. മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ 1,170 സെന്ററുകളും എയിഡഡ് മേഖലയില്‍ 1,421 പരീക്ഷാ സെന്ററുകളും അണ്‍ എയിഡഡ് മേഖലയില്‍ 369 പരീക്ഷ സെന്ററുകളും അടക്കം ആകെ 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗള്‍ഫില്‍ നിന്നും 518 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാര്‍ത്ഥികളും ഇക്കൊല്ലം എസ്എസ്എല്‍സി പരീക്ഷ എഴുതും.

sameeksha-malabarinews

ഉത്തരക്കടലാസുകളുടെ മൂല്യ നിര്‍ണയം 2023 ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെ നടക്കും. 70 ക്യാമ്പുകളിലായാണ് മൂല്യനിര്‍ണയം നടക്കുന്നത്. മൂല്യനിര്‍ണയ ക്യാംപുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ 2023 ഏപ്രില്‍ അഞ്ച് മുതല്‍ പരീക്ഷാ ഭവനില്‍ ആരംഭിക്കും. മേയ് രണ്ടാം വാരത്തോടെ ഫലം പ്രസിദ്ധീകരിക്കാനുളള നടപടികളാണ് നിലവില്‍ ആരംഭിച്ചിരിക്കുന്നത്. അതേസമയം ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷ മര്‍ച്ച് 10ന് ആരംഭിച്ച് 30ന് അവസാനിക്കും. 2023 പരീക്ഷാ കേന്ദ്രങ്ങളാണ് ഹയര്‍സെക്കണ്ടറി പരീക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. 4,25,361 വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ പരീക്ഷ എഴുതുന്നു. 4,42,067 വിദ്യാര്‍ത്ഥികളാണ് രണ്ടാം വര്‍ഷ പരീക്ഷ എഴുതുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!