HIGHLIGHTS : Train control in the state; Trains including Jan Shatabdi have been cancelled
തിരുവനന്തപുരം: ഹരിപ്പാട്, ചേപ്പാട്, പുതുക്കാട്, തൃപ്പൂണിത്തുറ, മുളന്തുരുത്തി, ഓച്ചിറ, കരുനാഗപ്പള്ളി മേഖലകളില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. നാല് ട്രെയിനുകള്‍ പൂര്‍ണമായും ആറെണ്ണം ഭാഗികമായും റദ്ദാക്കി.
മാര്‍ച്ച് 26ന് തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം- ഷൊര്‍ണൂര്‍ മെമു, എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് എന്നിവയും മാര്‍ച്ച് 27ലെ കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിയും റദ്ദാക്കി. വ്യാഴാഴ്ചയിലെ കൊച്ചുവേളി-ലോകമാന്യതിലക് സൂപ്പര്‍ഫാസ്റ്റ് കോട്ടയം മുളന്തുരുത്തി സെക്ഷനില്‍ ഒരു മണിക്കൂര്‍ വൈകും.

മാര്‍ച്ച് 8, 9, 13, 17, 19 ദിവസങ്ങളില്‍ കൊല്ലം-എറണാകുളം മെമു കായംകുളത്തും 26ന് തൃശൂരും യാത്ര അവസാനിപ്പിക്കും. 25ന് പുറപ്പെടുന്ന ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം 26ന് തൃശൂരും യാത്ര അവസാനിപ്പിക്കും. 26ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ചെന്നൈ സെന്‍ട്രല്‍ തൃശൂരില്‍ നിന്ന് പുറപ്പെടും. മാര്‍ച്ച് 12 മുതല്‍ 31 വരെ (19നും 26നും ഒഴികെ) നിലമ്പൂര്‍-കോട്ടയം എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. മാര്‍ച്ച് ഒമ്പത് മുതല്‍ 31 വരെ (ബുധനാഴ്ചകളില്‍ ഒഴികെ) എറണാകുളം-കൊല്ലം കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
8, 9, 13, 14, 17, 18, 19 ദിവസങ്ങളില്‍ ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ കായംകുളത്ത് അരമണിക്കൂര്‍ നിര്‍ത്തിയിടും. 11നും 16നും ഒന്നേകാല്‍ മണിക്കൂര്‍ വൈകുകയും ചെയ്യും.ഒമ്പതിന് പുറപ്പെടുന്ന കൊച്ചുവേളി-ലോകമാന്യതിലക് മുളന്തുരുത്തിയില്‍ ഒരു മണിക്കൂര്‍ നിര്‍ത്തിയിടും. 26ന് കന്യാകുമാരി-ബെംഗളൂരു രണ്ട് മണിക്കൂര്‍ വൈകി 12.10ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു