HIGHLIGHTS : Gold worth 1.8 crore seized in Karipur
കരിപ്പൂര്‍: വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി. മൂന്നുപേരാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്. സ്വര്‍ണത്തിന് 1.8 കോടി രൂപ വിലവരും.
ജിദ്ദയില്‍നിന്ന് സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ എത്തിയ കാസര്‍കോട് നിലേശ്വരം സ്വദേശി മുഹമദ് അന്‍വര്‍ഷയില്‍ നിന്ന് 1167 ഗ്രാമും മലപ്പുറം സ്വദേശി കലകണ്ടത്തില്‍ പ്രമോദില്‍നിന്ന് 1141 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ഗുളികരൂപത്തിലാക്കി ശരീരത്തില്‍ ഒളിച്ചുവച്ചാണ് സ്വര്‍ണം
കൊണ്ടുവന്നത്.

ദുബായില്‍നിന്ന് കരിപ്പൂരിലെത്തിയ സ്‌പൈസ്‌ജെറ്റ് വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്ന് 1331 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിമാനത്തിന്റെ പിന്‍ സീറ്റിനടിയില്‍ നിന്നാണ്സ്വര്‍ണം കണ്ടെടുത്തത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു