Section

malabari-logo-mobile

രക്ഷക സംരക്ഷണ നിയമം – മാര്‍ഗരേഖ ബോര്‍ഡ് സ്ഥാപിച്ചു

HIGHLIGHTS : Rescuer Protection Act – Guidelines Board established

വാഹന അപകടത്തില്‍ പെടുന്നവരെ രക്ഷപ്പെടുത്തുന്നവര്‍ക്ക് നിയമത്തിന്റെ നൂലാമാലകള്‍ വിനയാവില്ലെന്ന് ഉറപ്പ് നല്‍കി പ്രചോദിപ്പിക്കുന്ന വിവരങ്ങള്‍, രക്ഷക സംരക്ഷണ നിയമം-മാര്‍ഗ്ഗ രേഖ എന്ന തലക്കെട്ടില്‍ പ്രധാന സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയാണ് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍.

ദേശീയ സംസ്ഥാനപാതയിലെ പ്രധാന അപകട സാധ്യത കൂടിയ മേഖലകള്‍, കൂടാതെ തിരൂരങ്ങാടി താലൂക്ക് ആശുപത്രി, ചെമ്മാട് മിനി സിവില്‍ സ്റ്റേഷന്‍, പരപ്പനങ്ങാടി ചിറമംഗലം, വള്ളിക്കുന്ന്, അത്താണിക്കല്‍, തലപ്പാറ, എയര്‍പോര്‍ട്ട് റോഡ്, കോട്ടക്കല്‍, വിവിധ സ്‌കൂള്‍ കോളേജ് പരിസരങ്ങള്‍ തുടങ്ങി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലാണ് ഇത്തരത്തില്‍ നിരവധി ബോര്‍ഡുകള്‍ സ്ഥാപിച്ചത് അപകടത്തില്‍ പെടുന്ന വ്യക്തികള്‍ക്ക് എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കുക അവരുടെ ജീവന്‍ രക്ഷിക്കുക എന്നുള്ളതാണ് ഇതിന്റെ ഉദ്ദേശം. രക്ഷകര്‍ക്കു ഏതെങ്കിലും തരത്തിലുള്ള സിവില്‍ ക്രിമിനല്‍ ബാധ്യത ഉണ്ടായിരിക്കുന്നതല്ല എന്നും ആശുപത്രി അധികൃതരും പോലിസും രക്ഷകരോട് ആദരവോടും യാതൊരു വിവേചനവും കൂടാതെയും പെരുമാറേണ്ടതാണ് എന്നും തുടങ്ങി നിരവധി കാര്യങ്ങള്‍ ഇതില്‍ വിവരിക്കുന്നുണ്ട്. സ്വാഭാവികമായും സാധാരണക്കാരില്‍ പ്രചരിക്കുന്ന നിരവധി ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും ലളിതമായ ഭാഷയില്‍ കൃത്യമായ വിശദീകരണങ്ങള്‍ ഇതിലുണ്ട്.ജനരക്ഷ ലഷ്യം വെച്ചാണ് ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിക്കുന്നത്.

sameeksha-malabarinews

തിരൂരങ്ങാടി ജോയിന്റ് ആര്‍ടി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ആണ് ബോര്‍ഡ് സ്ഥാപിച്ചത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിക്കുന്നത്.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജോയിന്റ് ആര്‍ടി ഒ എം പി അബ്ദുല്‍ സുബെര്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ: പ്രഭുദാസ്, എം.വി.ഐ.സി കെ സുല്‍ഫിക്കര്‍, എച്ച്.എം.സി മെമ്പര്‍ എം.പി ഇസ്മായില്‍, പ്രസ്സ് ക്ലബ് പ്രസിഡന്റ് യു.എ റസാഖ്, ഷൗക്കത്തലി മങ്ങാട്ട്, കെ.എം അബ്ദുല്‍ ഗഫൂര്‍, യാസീന്‍ തിരൂര്‍, നവാസ് ചെറമംഗലം, കെ.കെ റഹീം, സാദിഖ് ഒള്ളക്കന്‍, ഷൈജു, മങ്ങാട്ട് ഇസ്മായില്‍, ജെ സി ഐ മെമ്പര്‍ സി കെ ബഷീര്‍ ഐ ബി എന്‍ എന്നിവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!