HIGHLIGHTS : 'Paithrukam' short film against superstitions and customs
പരപ്പനങ്ങാടി: ‘പൈതൃതം’ ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ശാസ്ത്രം ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാന്‍ തയ്യാറെടുക്കുന്ന വിവര സാങ്കേതിക വിദ്യയുടെ ഈ കാലത്തും ശാസ്ത്രബോധം ഉള്‍ക്കൊള്ളാതെ വലിയൊരു സമൂഹം അന്ധവിശ്വാസങ്ങള്‍ക്കായി അവരുടെ വിലപ്പെട്ട സമയവും ധനവും കളഞ്ഞുകുളിക്കുകയാണെന്നും
മനുഷ്യന്റെ പുരോഗതിക്ക് തടസ്സമായി സമൂഹത്തെ പിറകോട്ട് നടത്തുന്ന അനാചാരങ്ങള്‍ക്കും അന്ധ വിശ്വാസങ്ങള്‍ക്കുമെതിരേ ശക്തമായ താക്കീതുനല്‍കാനാണ് ചിത്രത്തിലൂടെ ശ്രമിക്കുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
ഫൈസല്‍ ചെട്ടിപ്പടി കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ഈ ഹൃസ്വ സിനിമയില്‍ ഡാനി, അല്‍ത്താഫ്, സുരേന്ദ്രന്‍, കൃഷ്ണന്‍, ഫഹദ്, റസാഖ് എം എസ് എന്നിവരാണ് വേഷമിടുന്നത്.

അശ്വാന്ത് ലാല്‍ ക്യാമറയും രതീഷ് എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു