എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പൊന്നാനിയില്‍ അറസ്റ്റില്‍

പൊന്നാനി : ബെംഗളൂരുവില്‍നിന്ന് എം.ഡി.എം.എ. കൊണ്ടുവന്ന് പൊന്നാനിയിലും പരിസരപ്രദേശങ്ങളിലും വില്പന നടത്തുന്ന സംഘത്തില്‍പ്പെട്ട രണ്ടുപേരെ പൊന്നാനി പോലീസ് അറസ്റ്റുചെയ്തു.

നൈതല്ലൂര്‍ സ്വദേശി പള്ളിവളപ്പില്‍ ഹൗസില്‍ ജംഷീദ് (28), പൊന്നാനി ജിം റോഡ് സ്വദേശി ഉണ്ണിരായിന്‍ കുട്ടിക്കാനകത്ത് സിറാജ് (41) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാറ്റൂരും സംഘവും അറസ്റ്റുചെയ്തത്.

ഇരുവരും എം.ഡി.എം.എ. വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പുതുപൊന്നാനിയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ പരിശോധന നടത്തിയപ്പോഴാണ് 3.8 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top