HIGHLIGHTS : EP Jayarajan's family divests stake in Videkam Resorts
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ കുടുംബം കണ്ണൂര്‍ ആയുര്‍വേദ റിസോര്‍ട്ടിലുള്ള ഓഹരികള്‍ ഒഴിവാക്കുന്നു. ഇവരുടെ ഓഹരികള്‍ മറ്റാര്‍ക്കെങ്കിലും കൈമാറാനാണ് തീരുമാനം. റിസോര്‍ട്ടുമായി ബനന്ധപ്പെട്ട രാഷ്ട്രീയ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഇ പി ജയരാജന്റെ ഭാര്യ ഇന്ദിരയുടെയും മകന്‍ ജെയ്‌സണിന്റെയും ഓഹരികളാണ് കൈമാറുന്നത്. 91.99 ഓഹരികളാണ് ഇവര്‍ക്ക് റിസോര്‍ട്ടിലുള്ളത്. ഇതില്‍ ഇന്ദിരയ്ക്ക് 81.99 ലക്ഷം രൂപയുടെയും ജെയ്‌സണ് 10 ലക്ഷം രൂപയുടെയും ഓഹരികളാണ് ഉള്ളത്.

വൈദേകം റിസോര്‍ട്ടിന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.