Section

malabari-logo-mobile

പട്ടികവര്‍ഗ വികസന വകുപ്പിന്റെ സി.ബി.എസ്.ഇ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

HIGHLIGHTS : Candidates can apply for CBSE School Admission from the Scheduled Tribes Development Department

തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലയിലെ ഡോ. അംബേദ്ക്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ, ഞാറനീലി, ജി.കെ.എം.ആര്‍.എസ്. സി.ബി.എസ്.ഇ, കുറ്റിച്ചല്‍ എന്നീ സ്‌കൂളുകളില്‍ 2021-2022 അധ്യയനവര്‍ഷം ഒന്നാം ക്ലാസ് പ്രവേശനത്തിന് പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയരുത്. പ്രവേശനം പട്ടികവര്‍ഗ്ഗക്കാര്‍ക്കും പട്ടികജാതിക്കാര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മറ്റ് ജാതിക്കാര്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ഫോറത്തിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍ പ്രോജക്ട് ഓഫീസര്‍, നെടുമങ്ങാട് ഐ.റ്റി.ഡി പ്രോജ്ക്ട് ഓഫീസ്, നെടുമങ്ങാട്. ഇ-മെയില്‍: ndditdp@gmail.com എന്ന വിലാസത്തില്‍ ലഭിക്കണം. ഏപ്രില്‍ 30 വൈകുന്നേരം അഞ്ച് മണിക്കകം അപേക്ഷ ലഭിക്കണം.

sameeksha-malabarinews

അപേക്ഷയുടെ മാതൃകയും മറ്റു വിവരങ്ങളും നെടുമങ്ങാട് സത്രം ജംഗ്ഷനിലെ ഐ.റ്റി.ഡി.പി ഓഫീസിലോ കാട്ടാക്കട, വാമനപുരം (നന്ദിയോട്), നെടുമങ്ങാട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, ഡോ. അംബേദ്ക്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂള്‍, ഞാറനീലി, ജി.കാര്‍ത്തികേയന്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സി.ബി.എസ്.ഇ സ്‌കൂള്‍, കുറ്റിച്ചല്‍ (നന്ദിയോട്) എന്നിവിടങ്ങളിലോ ലഭിക്കും.

അപേക്ഷയോടൊപ്പം ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അപേക്ഷ സമര്‍പ്പിക്കുന്ന കുട്ടിയുടെ മാതാപിതാക്കള്‍/ രക്ഷിതാക്കള്‍ എന്നിവര്‍ തങ്ങള്‍ കേന്ദ്ര/ സംസ്ഥാന/ പൊതുമേഖല ജീവനക്കാര്‍ അല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0472-2812557.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!