Section

malabari-logo-mobile

കെ-ടെറ്റ്: മേയ് 6 വരെ അപേക്ഷിക്കാം

HIGHLIGHTS : K-Tet: You can apply till May 6

തിരുവനന്തപുരം: ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം, സ്പെഷ്യല്‍ വിഭാഗം (ഭാഷാ-യു.പി. തലംവരെ/ സ്പെഷ്യല്‍ വിഷയങ്ങള്‍-ഹൈസ്‌കൂള്‍ തലംവരെ) എന്നിവയിലെ അധ്യാപക യോഗ്യതാപരീക്ഷയുടെ (കെ-ടെറ്റ്) വിജ്ഞാപനമായി. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പരീക്ഷാതിയതി വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിക്കുന്നതല്ല. പരീക്ഷയ്ക്ക് 20 ദിവസം മുമ്പ് പരീക്ഷാതിയതി പ്രഖ്യാപിക്കും. കെ-ടെറ്റ് മേയ് 2021 ന് അപേക്ഷിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷയും ഫീസും https://ktet.kerala.gov.in വെബ്പോര്‍ട്ടല്‍ വഴി ഏപ്രില്‍ 28 മുതല്‍ മേയ് 6 വരെ സമര്‍പ്പിക്കാം.

ഒന്നിലധികം വിഭാഗങ്ങളില്‍ അപേക്ഷിക്കുന്നവര്‍ ഓരോന്നിനും 500 രൂപ വീതവും എസ്.സി/ എസ്.ടി/ പി.എച്ച്/ ബ്ലൈന്റ് വിഭാഗത്തിലുള്ളവര്‍ 250 രൂപ വീതവും അടയ്ക്കണം. ഓണ്‍ലൈന്‍, നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം. ഓരോ വിഭാഗത്തിലും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസ്, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ https://ktet.kerala.gov.in, www.keralapareekshabhavan.in എന്നിവയില്‍ ലഭ്യമാണ്.

sameeksha-malabarinews

ഒന്നോ അതിലധികമോ വിഭാഗങ്ങളില്‍ ഒരുമിച്ച് ഒരു തവണ മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാല്‍ തിരുത്തലുകള്‍ അനുവദിക്കില്ല. നോട്ടിഫിക്കേഷനിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അപേക്ഷിക്കുന്നതിനുമുമ്പ് ഡൗണ്‍ലോഡ് ചെയ്ത് വായിച്ചിരിക്കണം. പേര്, ജനനതിയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ ശ്രദ്ധയോടെ പൂരിപ്പിച്ച് നോട്ടിഫിക്കേഷനില്‍ പറഞ്ഞ പ്രകാരം 19.10.2020 ന് ശേഷം എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യണം. വെബ്സൈറ്റില്‍ നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ട തിയതി പിന്നീട് അറിയിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!