11 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടും ജയറാമും ഒന്നിക്കുന്നു

After 11 years, Sathyan Anthikkad and Jayaram are working on a new film

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന സത്യന്‍ അന്തിക്കാട് ചിത്രമൊരുങ്ങുന്നു. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. സത്യന്‍ അന്തിക്കാട് സിനിമയുടെ കഥ പറയുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് ജയറാം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

33 വർഷത്തെ സൗഹൃദം… പുതിയ സിനിമയുടെ കഥ പറഞ്ഞു തുടങ്ങുമ്പോൾ👌👌👌👌👌👌👌👍👍👍👍😆😆😆😆😆 need your blessings

Posted by Jayaram on Tuesday, 20 April 2021

33 വര്‍ഷത്തെ സൗഹൃദം… പുതിയ സിനിമയുടെ കഥ പറഞ്ഞു തുടങ്ങുമ്പോള്‍ എന്നാണ് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയ്ക്ക് ജയറാം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

ഫഹദ് ഫാസില്‍ നായകനായെത്തിയ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ഇത്. മീര ജാസ്മിന്‍ ആണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തില്‍ ടീന എന്ന കഥാപാത്രമായെത്തിയ ദേവിക സഞ്ജയ്-യും പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം. അതേസമയം 2010-ല്‍ പ്രേക്ഷകരിലേക്കെത്തിയ കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം ജയറാമും സത്യന്‍ അന്തിക്കാടും ഒരുമിക്കുകയാണ് പുതിയ ചിത്രത്തില്‍.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •