Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന്‌ 1,945 പേര്‍ക്ക് രോഗബാധ; 159 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : 1,818 people through direct contact 52 infected without knowing the source 11,069 people were treated for the disease A total of 26,748 people a...

മലപ്പുറം: ജില്ലയില്‍ ഇന്ന്‌ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക് രേഖപ്പെടുത്തി. 1,945 പേര്‍ക്ക് കൂടിയാണ് ഇന്ന്‌ മാത്രം ഇത്രയധികം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ജില്ലയിലുണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്. 2021 ഒക്ടോബര്‍ 18 ന് 1,677 പേര്‍ രോഗബാധിതരായ ശേഷം ഇത്രയധികം പേര്‍ ഒരു ദിവസം മാത്രം വൈറസ്ബാധിതരാകുന്നത് ഇതാദ്യമാണ്. ചൊവ്വാഴ്ച രോഗബാധിതരായവരില്‍ 1,818 പേര്‍ക്കും രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിരിക്കുന്നത്. ഇത് ആശങ്കാജനകമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് ജില്ലയില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്. ഇക്കാര്യത്തില്‍ പൊതു സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും രോഗ വ്യാപനത്തിന്റെ സാധ്യത ചെറുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ഇന്ന്‌ രോഗബാധിതരായവരില്‍ 52 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധ. വൈറസ് ബാധിതരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 65 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതിനിടെ ജില്ലയില്‍ 159 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ചൊവ്വാഴ്ച രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,25,701 ആയി. ജില്ലയിലിപ്പോള്‍ 26,748 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 11,069 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 317 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 187 പേരും 163 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 633 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

sameeksha-malabarinews

ആരോഗ്യ ജാഗ്രത കൈവിടരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കോവിഡ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന്‌ മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 23
ആലങ്കോട് 16
ആലിപ്പറമ്പ് 11
അമരമ്പലം 14
ആനക്കയം 14
അങ്ങാടിപ്പുറം 23
അരീക്കോട് 12
ആതവനാട് 10
ഊരകം 19
ചാലിയാര്‍ 45
ചീക്കോട് 02
ചേലേമ്പ്ര 13
ചെറിയമുണ്ടം 07
ചെറുകാവ് 07
ചോക്കാട് 34
ചുങ്കത്തറ 23
എടക്കര 06
എടപ്പറ്റ 17
എടപ്പാള്‍ 39
എടരിക്കോട് 03
എടവണ്ണ 27
എടയൂര്‍ 26
ഏലംകുളം 14
ഇരിമ്പിളിയം 36
കാലടി 18
കാളികാവ് 27
കല്‍പകഞ്ചേരി 06
കണ്ണമംഗലം 15
കരുളായി 22
കരുവാരക്കുണ്ട് 11
കാവനൂര്‍ 07
കീഴാറ്റൂര്‍ 15
കീഴുപറമ്പ് 27
കോഡൂര്‍ 09
കൊണ്ടോട്ടി 25
കൂട്ടിലങ്ങാടി 04
കോട്ടക്കല്‍ 13
കുറുവ 20
കുറ്റിപ്പുറം 20
കുഴിമണ്ണ 05
മക്കരപ്പറമ്പ് 02
മലപ്പുറം 100
മമ്പാട് 04
മംഗലം 17
മഞ്ചേരി 68
മങ്കട 04
മാറാക്കര 13
മാറഞ്ചേരി 28
മേലാറ്റൂര്‍ 13
മൂന്നിയൂര്‍ 09
മൂര്‍ക്കനാട് 09
മൂത്തേടം 04
മൊറയൂര്‍ 42
മുതുവല്ലൂര്‍ 06
നന്നമ്പ്ര 30
നന്നംമുക്ക് 09
നിലമ്പൂര്‍ 22
നിറമരുതൂര്‍ 04
ഒതുക്കുങ്ങല്‍ 06
ഒഴൂര്‍ 07
പള്ളിക്കല്‍ 25
പാണ്ടിക്കാട് 15
പരപ്പനങ്ങാടി 04
പറപ്പൂര്‍ 26
പെരിന്തല്‍മണ്ണ 37
പെരുമണ്ണ ക്ലാരി 03
പെരുമ്പടപ്പ് 25
പെരുവള്ളൂര്‍ 17
പൊന്മള 25
പൊന്ുണ്ടം 02
പൊന്നാനി 19
പൂക്കോട്ടൂര്‍ 14
പോരൂര്‍ 24
പോത്തുകല്ല് 27
പുലാമന്തോള്‍ 12
പുളിക്കല്‍ 10
പുല്‍പറ്റ 58
പുറത്തൂര്‍ 22
പുഴക്കാട്ടിരി 03
താനാളൂര്‍ 16
താനൂര്‍ 35
തലക്കാട് 07
തവനൂര്‍ 23
താഴേക്കോട് 07
തേഞ്ഞിപ്പലം 09
തെന്നല 04
തിരുനാവായ 28
തിരുവാലി 12
തൃപ്രങ്ങോട് 41
തൃപ്രങ്ങോട് 10
തുവ്വൂര്‍ 03
തിരൂര്‍ 25
തിരൂരങ്ങാടി 10
ഊര്‍ങ്ങാട്ടിരി 03
വളാഞ്ചേരി 03
വളവന്നൂര്‍ 14
വള്ളിക്കുന്ന് 04
വട്ടംകുളം 36
വാഴക്കാട് 20
വാഴയൂര്‍ 10
വഴിക്കടവ് 20
വെളിയങ്കോട് 19
വേങ്ങര 45
വെട്ടത്തൂര്‍ 04
വെട്ടം 18
വണ്ടൂര്‍ 69

 

ജില്ലയില്‍ ദ്വിദിന മെഗാ കോവിഡ് പരിശോധന ഡ്രൈവ്
പ്രത്യേക പരിശോധനക്ക് ഇന്ന് തുടക്കം

കോവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മെഗാ കോവിഡ് പരിശോധന ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ ഇന്നും നാളെയുമായി (ഏപ്രില്‍ 21, 22) മെഗാ ടെസ്റ്റിങ്ങ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതിന്റെ ഭാഗമായി രണ്ട് ദിവസങ്ങളിലായി 30,000 പേര്‍ക്ക് കോവിഡ് 19 ടെസ്റ്റിങ്ങ് നടത്തുന്നതിനാണ് ജില്ലയില്‍ ലക്ഷ്യമിടുന്നത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും, സ്വകാര്യ ആശുപത്രികളിലും കോവിഡ് 19 ടെസ്റ്റിങ്ങ് നടത്താനുള്ള സൗകര്യം ഈ ദിവസങ്ങളില്‍ ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മെഗാ കോവിഡ് പരിശോധന ഡ്രൈവില്‍ 26,297 സാമ്പിള്‍ പരിശോധിച്ചതില്‍ 1,802 പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.

കോവിഡ് വ്യാപനം തടയുന്നതില്‍ ഏറ്റവും പ്രാധാന്യം ഉള്ള കാര്യമാണ് കോവിഡ് 19 പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തുന്നത്. യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതെയും രോഗ ബാധ ഉണ്ടാകുമെന്നത് രോഗ പകര്‍ച്ചക്ക് വഴിയൊരുക്കും. കോവിഡിന്റെ രണ്ടാം തരംഗം കൂടുതല്‍ രൂക്ഷവും അപകടകരവുമാണ്. അത്‌കൊണ്ടുതന്നെ രോഗം നേരത്തെ കണ്ടുപിടിച്ച് മതിയായ ചികിത്സ ഉറപ്പാക്കാുക എന്നതാണ് വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നത്. ഇതുവഴി ഗുരുതരാവസ്ഥ ഒഴിവാക്കുന്നതിനും രോഗബാധിതര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ രോഗപകര്‍ച്ച തടയുന്നതിന്നും സാധിക്കും.

രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍, രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍, പൊതുജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ളവര്‍, ഓട്ടോ ടാക്‌സി, ബസ്സ് ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, കലക്ഷന്‍ ഏജന്റുമാര്‍ തുടങ്ങിയവര്‍, കടകളിലും മാളുകളിലും ജോലി ചെയ്യുന്നവര്‍, ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വാക്‌സിന്‍ എടുക്കാത്തവര്‍, തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍, ആശുപത്രിയില്‍ ചികിത്സക്ക് എത്തുന്ന രോഗികള്‍, കൂട്ടിരിപ്പിന് പോയവര്‍ എന്നിവര്‍ പരിശോധന കേന്ദ്രങ്ങളിലെത്തി കോവിഡ് 19 പരിശോധനക്ക് വിധേയരാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

ജില്ലയില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതം

കോവിഡ് പ്രതിരോധ കുത്തിവെപ്പിന് മികച്ച പ്രതികരണമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. ജില്ലയില്‍ തിങ്കളാഴ്ച്ച വൈകീട്ടു വരെ 4,49,683 പേര്‍ക്ക് കുത്തിവെപ്പ് എടുത്തു. ഇതില്‍ 4,07,826 പേര്‍ക്ക് ഒന്നാം ഡോസും 41,857 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 21,915 ആരോഗ്യ പ്രവര്‍ത്തകരും 8,901 കോവിഡ് മുന്നണി പോരാളികളും, 4,394 തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രണ്ട് ഡോസ് വാക്സിനും എടുത്തു കഴിഞ്ഞു. 45 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 3,23,549 പേര്‍ക്ക് ഒന്നാം ഡോസും 6,647 പേര്‍ക്ക് രണ്ടാം ഡോസുമാണ് തിങ്കളാഴ്ച്ച വൈകീട്ടുവരെ നല്‍കിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!