Section

malabari-logo-mobile

കാന്തപുരത്തിന്റെ പിന്തുണ എല്‍ഡിഎഫിന്

HIGHLIGHTS : ഇടതു സര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കി കോഴിക്കോട് : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എപി കാന്തപുരം സുന്നി വിഭാഗത്തിന്റെ പിന്തുണ ഇടതുമുന്നണിക്ക്. സംസ്ഥാനത്...

ഇടതു സര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കി
കോഴിക്കോട് : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എപി കാന്തപുരം സുന്നി വിഭാഗത്തിന്റെ പിന്തുണ ഇടതുമുന്നണിക്ക്. സംസ്ഥാനത്തെ മുഴവന്‍ സീറ്റുകളിലും ഇടതു സ്ഥാനാര്‍ത്ഥികളെ പിന്തുണക്കാനാണ് എപി വിഭാഗത്തിന്റെ തീരുമാനം.

ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം സര്‍ക്കാര്‍ എപി വിഭാഗത്തിന് നല്‍കിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എപി വിഭാഗത്തിന്റെ ഈ നീക്കം.
മലബാറില്‍ മുസ്ലീം വിഭാഗങ്ങള്‍ക്കിടിയില്‍ ശക്തമായ സ്വാധീനമുളള എപി വിഭാഗത്തിന്റെ അണികള്‍ ഭുരിഭാഗവും സിപിഎം, കോണ്‍ഗ്രസ് അനുഭാവികളാണ്.
തങ്ങളുടെ നിലപാട് കീഴ്ഘടകങ്ങള്‍ വഴി പ്രവര്‍ത്തകരെ അറിയിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

sameeksha-malabarinews

മുത്തലാഖ്,സംവരണം എന്നീ വിഷയങ്ങള്‍ ചര്‍ച്ചയായ സമയത്ത് മുസ്ലീംലീഗ് എല്ലാമതസംഘടനകളെയും ഒരേ പ്‌ളാറ്റ്‌ഫോറത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എപി വിഭാഗം അതില്‍ പങ്കെടുത്തിരുന്നില്ല.

കാരന്തൂര്‍ മര്‍ക്കസ് സമ്മേളനം മുസ്ലീംലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ ബഹിഷ്‌ക്കരിച്ചതിലുള്ള പ്രതിഷേധവും ഈ തീരുമാനമെടുക്കുന്നതിന് പിറകില്‍ ഉണ്ടെന്ന് പറയപ്പെടുന്നു.

എപി വിഭാഗം തങ്ങളുടെ സംഘടനാ സംവിധാനം തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചാല്‍ മഞ്ചേരിയില്‍ ടികെ ഹംസയുടെ ജയം പോലുള്ള ഒരു അട്ടിമറി പൊന്നാനിയില്‍ സംഭവിച്ചാല്‍ അത്ഭുതപ്പെടാനില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!