ഡ്യൂട്ടിക്കിടെ എ.എസ്‌ഐ കുഴഞ്ഞുവീണുമരിച്ചു


വേങ്ങര : തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് ഡ്യൂട്ടിക്കിടെ വേങ്ങര സ്റ്റേഷനിലെ എ.എസ്.ഐ മരിച്ചു. ഫാറൂഖ് കോളേജ് സ്വദേശി മലയംപറമ്പ് ബാലകൃഷ്ണന്‍(53)ആണ് മരിച്ചത്

വ്യാഴാഴ്ച വൈകീട്ട് ഏഴരമണിയോടെ ഫ്‌ളയിങ് സ്‌ക്വാഡ് വേങ്ങര താഴെ അങ്ങാടിയില്‍ ഡ്യുട്ടിയിലായിരുന്നു. ഇവിടെ വെച്ച് ബാലകൃഷ്ണന് ദേഹാസ്വസ്ഥം അനുഭവപ്പെടുകയായിരുന്നു.

ഉടനെ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ഭാര്യ രജിത(അധ്യാപിക, രാമനാട്ടുകര വിദ്യാനികേതന്‍) മകള്‍: അഭിരാമി

Share news
error: Content is protected !!
Scroll to Top