Section

malabari-logo-mobile

ജന്തുജന്യ രോഗങ്ങള്‍ പൊതുജനാരോഗ്യത്തിന് വെല്ലുവിളി: മന്ത്രി വീണാ ജോര്‍ജ്

HIGHLIGHTS : Animal Diseases Challenge Public Health: Minister Veena George

തിരുവനന്തപുരം: ജന്തുജന്യ രോഗങ്ങളെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടാകണമെന്ന് മന്ത്രി വീണാ ജോര്‍ജ്. പുതുതായി ഉണ്ടാകുന്നതും നിര്‍മാര്‍ജനം ചെയ്തിട്ടും വീണ്ടും വരുന്നതുമായ രോഗങ്ങള്‍ രാജ്യാന്തരതലത്തില്‍ പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാണ്. ഇതില്‍ ജന്തുജന്യ രോഗങ്ങളുമുണ്ട്.
എലിപ്പനി, സ്‌ക്രബ് ടൈഫസ്, കുരങ്ങ് പനി, നിപാ, പേ വിഷബാധ, ജപ്പാന്‍ ജ്വരം, വെസ്റ്റ് നൈല്‍ ഫീവര്‍ എന്നിവയാണ് സംസ്ഥാനത്ത് സാധാരണയായി റിപ്പോര്‍ട്ട് ചെയ്യുന്ന ജന്തുജന്യ രോഗങ്ങള്‍. മനുഷ്യനും മൃഗങ്ങളും പരസ്പരം ഇടപഴകുമ്പോള്‍ ജീവികളില്‍നിന്നും വൈറസ്, ബാക്ടീരിയ, പരാദങ്ങള്‍ തുടങ്ങിയവ മനുഷ്യരിലേക്കെത്തി രോഗകാരണമാകാമെന്നും മന്ത്രി പറഞ്ഞു.

പ്രതിരോധിക്കാം ഇങ്ങനെ

sameeksha-malabarinews
  • മൃഗങ്ങളുമായി നേരിട്ടും അല്ലാതെയുമുള്ള സമ്പര്‍ക്കം, അവയുടെ ശരീര സ്രവങ്ങളുമായുള്ള സമ്പര്‍ക്കം, മൃഗങ്ങളുടെ വാസസ്ഥലം, തൊഴുത്ത്, ഫാമുകള്‍ എന്നിവിടങ്ങളിലുള്ള ഇടപെടലുകള്‍, പരിപാലനം എന്നിവയില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം.
  • മൃഗങ്ങളുമായി ഇടപെട്ടാലുടന്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.
  • മുഖത്തോട് ചേര്‍ത്ത് മൃഗങ്ങളെ ഓമനിക്കരുത്
  •  അഞ്ച് വയസ്സില്‍ താഴെയും 65 വയസ്സിന് മുകളിലുമുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ മൃഗങ്ങളോട് അടുത്ത് പെരുമാറുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണം.
  • മൃഗങ്ങളില്‍നിന്ന് മുറിവോ പോറലുകളോ ഉണ്ടായാല്‍ ഉടന്‍ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുകയും വൈദ്യസഹായം തേടുകയും വേണം.
  • വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പുകള്‍ കൃത്യമായി എടുക്കണം.
  • വനമേഖലയില്‍ തൊഴിലിനും വിനോദത്തിനുമായി പോകുമ്പോള്‍ ആവശ്യമായ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!