തൊടുപുഴയില്‍ മാതാപിതാക്കള്‍ മരണമടഞ്ഞ മൂന്ന് കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും

തൊടുപുഴ: തൊടുപുഴയില്‍ മാതാപിതാക്കള്‍ മരണമടഞ്ഞ മൂന്ന് കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. വനിത ശിശു വികസന വകുപ്പാണ് കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്നത്.

ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. കുട്ടികളുടെ ജീവിത സാഹചര്യം സംബന്ധിച്ച് 24 റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇടപെടല്‍.

തൊടുപുഴ വണ്ണപ്പുറം സ്വദേശികളായ സാനിയ, സെബിന്‍, സോണിയ എന്നീ വിദ്യാര്‍ത്ഥികളുടെ സംരക്ഷണമാണ് ഏറ്റെടുക്കുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് കുട്ടികളുടെ അമ്മ അനീറ്റ ഹൃദയഘാതം വന്ന് മരിച്ചത്.രണ്ടാഴ്ച്ച മുന്‍പ് മരത്തില്‍ നിന്ന് വീണ് പിതാവും മരിച്ചു. തുടര്‍ന്ന് അമ്മുമ്മയുടെ സംരക്ഷയിലായിരുന്നു കുട്ടികള്‍ കഴിഞ്ഞിരുന്നത്.

 

Share news
error: Content is protected !!
Scroll to Top