HIGHLIGHTS : An incident where a stopped train coach caught fire; Case against tour operator for illegally bringing gas cylinder
മധുര: മധുരയില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ കോച്ചിന് തീപിടിച്ച സംഭവത്തില്‍ ടൂര്‍ ഓപ്പറേറ്റര്‍ക്കെതിരെ കേസെടുത്തു. അനധികൃതമായി പാചക വാതക സിലിണ്ടര്‍ ട്രെയിനില്‍ കൊണ്ടുവന്നതിനാണ് റെയില്‍വേ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു മധുരയില്‍ ട്രെയിന്‍ കോച്ചിന് തീപിടിച്ച് ഒമ്പത് പേര്‍ കൊല്ലപ്പെട്ടത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന വിലയിരുത്തലിലാണ് റെയില്‍വേ.
ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിനാണ് തീപിടിച്ചത്. മറ്റുയാത്രക്കാര്‍ക്ക് വിമാന മാര്‍ഗം തിരിച്ചുവരാനുള്ള സൗകര്യം റെയില്‍വേ ഏര്‍പ്പെടുത്തു. കൊല്ലപ്പെട്ടവരുടെ മൃതദേഹവും വിമാനമാര്‍ഗം ലഖ്നൗവിലെത്തിക്കും.

കോച്ചിനുള്ളില്‍ പാചകം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായെന്നാണ് സൂചന. മരിച്ചവരെല്ലാം ഉത്തര്‍പ്രദേശ് സ്വദേശികളാണ്. മധുര റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയായിരുന്നു ടൂറിസ്റ്റ് ട്രെയിന്‍ നിര്‍ത്തിയിരുന്നത്. ഇതില്‍ വിനോദസഞ്ചാരികളില്‍ പുലര്‍ച്ചെ ചായ ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു