Section

malabari-logo-mobile

ഇന്ന് നാഷനല്‍ ബനാന ലവേഴ്‌സ് ഡേ… നേന്ത്രപഴത്തിന് വിലയിലും വിളയിലും ഓണ ചിരി

HIGHLIGHTS : Today (August 27) is National Banana Lovers Day:

ഹംസ കടവത്ത് .

പരപ്പനങ്ങാടി : വില കൂടിയാലും കുറഞ്ഞാലും നേന്ത്രപഴത്തോട് മലയാളിക് അകല്‍ച്ചയില്ല. ഏത്ത പഴത്തോട് നാടിനുള്ള പ്രണയപൂര്‍ത്തീകരണത്തിന് വാഴകര്‍ഷകര്‍ ഒരു കാലത്തും അവധി നല്‍കിയിട്ടുമില്ല. നാടന്‍ ഏത്തപഴങ്ങളുടെ കുതിച്ചുയരുന്ന വിലയെ തടുത്തു നിര്‍ത്താന്‍ വിപണിയില്‍ മേട്ടുപാളയം, നഗര , വയനാടന്‍ ,തുടങ്ങീ ഇറക്കുമതി ഇനങ്ങള്‍ സുലഭമാണങ്കിലും കിലോക് അറുപതിലെത്തി നില്‍ക്കുന്ന ഏത്തപഴം കര്‍ഷകര്‍ക്ക് ഓണ ചിരി സമ്മാനിക്കുകയാണ്. നാല്‍പ്പതില്‍ നിന്ന് പെട്ടന്നാണ് പടിപടിയായി വില അറുപതിലെത്തിയത്. പോഷക സമൃദ്ധവും രുചികരവും ചുരുങ്ങിയ ചെലവില്‍ വിശപ്പടക്കാന്‍ കയ്യെത്തും ദൂരത്തുള്ള ഏറ്റവും വലിയ കനിയാണ് നേന്ത്രപഴമെന്ന ഏത്തപഴം.

sameeksha-malabarinews

കാഴ്ച്ചയില്‍ നാടന്‍ പഴത്തെ പോലെ നിറത്തിലും നീളത്തിലും സമാനത പുലര്‍ത്തുന്ന അന്തര്‍സംസ്ഥാന ഇറക്കുമതി ഇനമായ ‘നഗര ‘ രുചിയില്‍ കല്ല് കടിയാവും, ആരും പെട്ടന്ന് കബളിക്കപെട്ടു പോകുന്ന നഗരയുടെ കല്ല് കടിപ്പ് മലയാളിയുടെ മുഖം ചുളിക്കും. എന്നാല്‍ മൊത്ത വിലയില്‍ രണ്ടൊ മൂന്നോ രൂപ വില കുറവുള്ളതും താരതമ്യേനെ തണ്ടിന്റെ കനവും നീളവും കുറവുള്ളതുമായ ഈ ഇനം ചിപ്‌സിനും ഓണ സദ്യക്കാവശ്യമായ വറുത്തപ്പേരിക്കുമായി മൊത്തമായി എളുപ്പം വിറ്റഴിക്കപെടുകയാണന്ന് വാഴ കുല മൊത്ത വ്യാപാരിയായ കെ. പി. ജംഷി പറഞ്ഞു. രുചിയില്‍ കടിയില്ലങ്കിലും വലിയ കുലയും കായയുമായെത്തുന്ന മേട്ടുപാളയമെന്ന ഇനമാണ് നാടന് പകരം നാട്ടിലെ ഡിമാന്റിന് പരിഹാരമേകുന്നത്. വയനാടനും പൊരിച്ചെടുക്കാനാണ് വിറ്റഴിക്കപെടുന്നത്. കര്‍ഷകരില്‍ നിന്ന് കുല ഒന്നിന് രണ്ടു കിലൊ വീതം തണ്ടിന് തൂക്കം കിഴിച്ച് വാങ്ങുന്ന മൊത്ത കച്ചവടക്കാര്‍ പുക കൂട് സമ്മാനിക്കുന്ന തൂക്ക കുറവ് പറഞ് ചില്ലറ കച്ചവടകാര്‍ക്ക് തണ്ടിന് ഒരു കിലോ മാത്രമെ കിഴിവ് നല്‍കുന്നൊള്ളൂ , ശരാശരി ഒന്നേ നാനൂറ്‌
ഗ്രാമം തൂക്കം വരുന്ന തണ്ടില്‍ നാനൂറ്‌ ഗ്രാം നഷ്ടം സഹികേണ്ടി വരുന്ന ചില്ലറ വ്യാപാരികള്‍ ഈ ഇനത്തില്‍ ഒരു കുലയില്‍ ഇരുപതിലേറെ രൂപ നഷ്ടം സഹിക്കുകയാണ് , മൊത്ത കച്ചവടക്കാര കട്ടെ ചില്ലറ വില്പനയില്‍ നേരിയ ലാഭമെടുത്തു വില്‍ക്കുകയും ചെയ്യുന്നതിനാല്‍ തങ്ങള്‍ നാട്ടുകാരുടെ മുന്നില്‍ കൊള്ളലാഭമെടുക്കുന്ന വരായി ചിത്രീകരിക്കപെടുകയും വാസ്തവത്തില്‍ നഷ്ടകച്ചവടം ചെയ്യുന്ന നിര്‍ഭാഗ്യവാന്മാരണന്നും ചെറുകിട വ്യാപാരികള്‍ പറയുന്നു. അതെ സമയം പ്രളയത്തിന്റെയൊ, വെള്ള പൊക്കത്തിന്റെയൊ അമിത മഴയുടെ യോ ഭീഷണിയൊന്നുമില്ലാത്തതിനാലും അമ്പതിലേറെ രൂപ തോട്ടത്തില്‍ വെച്ച് തന്നെ വില ലഭിച്ചതിനാലും ഈ വര്‍ഷത്തെ ഓണം വാഴ കര്‍ഷകര്‍ക്ക് സമൃദ്ധമാണങ്കിലും പലരും വിള നേരത്തെ വെട്ടി തീര്‍ന്നതായി കര്‍ഷകര്‍ പറഞ്ഞു. അതെ സമയം ഇപ്പോഴത്തെ മഴ കുറവും ,വരച്ച സാധ്യതയും അടുത്ത സീസണെ കാര്യമായി ബാധിക്കുമെന്നും, ഏത്തപഴത്തെ പതിവ് ഭക്ഷണമാക്കിയവര്‍ക് അത് കല്ലുകടി സമ്മാനിക്കുന്നതും മലയാളി കപ്പയെന്ന് കുറ്റപെടുത്തുന്നതുമായ ‘വയനാടനെ ‘യും , ‘നഗര ‘ യേയും ആശ്രയിക്കേണ്ടിവരുമെന്നും വാഴ കര്‍ഷകര്‍ പറയുന്നു. ഹോട്ടലുകളിലും ചായ മക്കാനികളിലും നിറഞ്ഞു നില്‍ക്കുന്ന പഴം പൊരി, പഴം നിറവ്, ബനാന കേക്ക്, പഴം പുഴുങ്ങിയത്, ഉന്ന കായ, തുടങ്ങിയിനങ്ങളൊക്കയും ഏത്തപഴത്തിന്റെ സംഭാവനകളാണ്.

ഓണത്തിന് പായസത്തിനും ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കുന്ന കാഴ്ച്ച കുലകള്‍ക്കുമായി നല്ലയിനം ഏത്തപഴങ്ങള്‍ക് നല്ല ഡിമാന്റാണ്. ജീവിത ശൈലി രോഗമായ ഷുഗറിനെ ക്രമീകരിക്കാന്‍ ഇന്‍സുലിന്‍ എടുക്കുന്ന വരും മരുന്ന് കഴിക്കുന്ന വരും കാര്‍ബോഹൈട്രേറ്റിന്റെ അളവ് താഴാതിരിക്കാന്‍ നേന്ത്രപഴത്തിന്റെ ഉപയോഗം പതിവാക്കിയതും കുട്ടികളുടെ ഇട ഭക്ഷണമായി പഴം കൂടെ കരുതുന്ന ശീലം കൈ വെടിയാത്തതും മലയാളിയുടെ നേന്ത്രപഴത്തോടുള്ള പ്രണയത്തിന് ആക്കം കൂട്ടുന്നതാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!