HIGHLIGHTS : Woman caught begging on train with burnt child
തിരുവനന്തപുരം : പൊള്ളലേറ്റ കുട്ടിയുമായി ട്രെയിനില്‍ ഭിക്ഷാടനം നടത്തിയ സ്ത്രീയെ പിടികൂടി. തിരുവനന്തപുരം ചെന്നൈ എക്‌സ്പ്രസിലാണ് പൊള്ളലേറ്റ കുട്ടിയുമായി ഭിക്ഷാടനം നടത്തിയ സ്ത്രീയെ പിടികൂടിയത്.
ട്രെയിലെ യാത്രക്കാര്‍ ഈ സ്ത്രീയെ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ വച്ച് ഇവരെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. ഒന്നര വയസുള്ള കുട്ടിയുടെ വയറ്റിലും, കൈയ്യിലും പൊള്ളലേറ്റതിന്റെ ഗുരുതര മുറിവുണ്ട്. കുട്ടിയുടെ മുറിവില്‍ അമര്‍ത്തി കുട്ടിയെ കരയിച്ചായിരുന്നു ഈ സ്ത്രീ ഭിക്ഷാടനം നടത്തിയത്.


കടുത്ത പനിയെ തുടര്‍ന്ന് കുട്ടിയെ ചികിത്സയ്ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ചു.