Section

malabari-logo-mobile

തന്റെ ആഗ്രഹങ്ങള്‍ക്കൊത്ത് ജീവിക്കാനുള്ള അവകാശം അവള്‍ക്കുണ്ട്: നിതിനയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി റിമ കല്ലിങ്കല്‍

HIGHLIGHTS : Rima Kallingal reacts to the stabbing death at St. Thomas College, Pala.

കൊച്ചി: പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠിയുടെ കുത്തേറ്റ് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം പ്രതികരണവുമായി എത്തിയത്.

 

View this post on Instagram

 

A post shared by Rima Kallingal (@rimakallingal)

‘പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോട് ഒരിക്കലും കടപ്പെട്ടവരല്ലെന്ന് അവരെ പറഞ്ഞു മനസിലാക്കുക. പെണ്‍കുട്ടികള്‍ക്കും അവരുടേതായ മനസുണ്ട്, മറ്റേത് മനുഷ്യരെ പോലെ വ്യതിചലിക്കപ്പെടാന്‍ സാധ്യതയുള്ള മനസ്സ്. അവള്‍ നിങ്ങളെ മുന്‍പ് സ്നേഹിച്ചെന്നിരിക്കാം, ഇപ്പോള്‍ പഴയ പോലെ സ്നേഹിക്കുന്നില്ലായിരിക്കും. അല്ലെങ്കില്‍ നിങ്ങളുമായി സ്നേഹത്തിലായിരിക്കുന്ന സമയത്തും നിങ്ങളുടെ സ്നേഹത്തേക്കാളുപരി അവള്‍ക്ക് മറ്റെന്തെങ്കിലും/ മറ്റാരെങ്കിലും പ്രിയപ്പെട്ടവരായിരിക്കാം. ഒരു വ്യക്തിയെന്ന നിലയില്‍ സ്വന്തം തീരുമാനങ്ങള്‍ക്കും തോന്നലുകള്‍ക്കും അനുസരിച്ച് ജീവിക്കുവാനുള്ള എല്ലാവിധ അവകാശങ്ങളും നിങ്ങള്‍ ആണ്‍കുട്ടികളെ പോലെയും പുരുഷന്‍മാരെ പോലെയും പോലെ അവള്‍ക്കുമുണ്ട്. ഇതൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കാതെ അവര്‍ ചാര്‍ത്തിത്തരുന്ന പേരുകളോടും തേപ്പ് കഥകളോടും പോവാന്‍ പറ,’ എന്നാണ് റീമ കുറിച്ചിരിക്കുന്നത്.

sameeksha-malabarinews

വെള്ളിയാഴ്ച രാവിലെയായിരുന്നു പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റു മരിച്ചത്. തലയോലപറമ്പ് സ്വദേശി നിതിന മോള്‍ ആണ് ആക്രമണത്തിനിരയായത്. സഹപാഠി അഭിഷേക് ബൈജുവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്.

കൂത്താട്ടുകുളം സ്വദേശിയാണ് അഭിഷേക്. ബിരുദ പരീക്ഷ കഴിഞ്ഞതിന് പിന്നാലെയായിരുന്നു ആക്രമണം. മൂന്നാം വര്‍ഷ ബി.വി.ഒ.സി വിദ്യാര്‍ത്ഥിനിയാണ് നിതിന മോള്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!