Section

malabari-logo-mobile

നടന്‍ ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കി; അച്ചടക്ക ലംഘനം നടത്തിയെന്നാരോപണം

HIGHLIGHTS : Actor Shammi Thilakan fired AMMA; Alleged disciplinary violation

നടന്‍ ഷമ്മി തിലകനെ മലയാള സിനിമാ അഭിനേതക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ചാണ് ഷമ്മി തിലകനെതിരായ നടപടി.   2021 ഡിസംബറില്‍  താര സംഘടനയായ അമ്മയുടെ കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തിലാണ് അദ്ദേഹത്തെ പുറത്താക്കിയത്.

അച്ചടക്ക സമിതി വിശദീകരണം ചോദിച്ചിരുന്നെങ്കിലും ഷമ്മി തിലകന്‍ നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്ന് ഇന്ന് ജനറല്‍ ബോഡി യോഗത്തില്‍ ഷമ്മി തിലകനെ പുറത്താക്കുകയായിരുന്നു. ജഗദീഷ് മാത്രമാണ് അച്ചടക്കനടപടി വേണ്ടെന്ന് വാദിച്ചത്. നേരത്തെ പിതാവും നടനുമായ തിലകനേയും അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു.

sameeksha-malabarinews

താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കളമശേരിയിലെ ചാക്കോളാസ് പവലിയനില്‍ നടക്കുകയാണ്. അതേസമയം, യുവനടിയുടെ പീഡന പരാതിയില്‍ കുറ്റാരോപിതനായ വിജയ് ബാബുതാരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തു. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബു പീഡന പരാതിയെ തുടര്‍ന്ന് സ്ഥാനത്ത് നിന്ന് മാറി നിന്നിരുന്നെങ്കിലും നടനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് അമ്മയുടെ ആഭ്യന്തര പരാതി പരിഹാരസെല്ലില്‍ നിന്ന് ശ്വേത മേനോന്‍ അടക്കമുള്ള അംഗങ്ങള്‍ രാജിവെച്ചിരുന്നു. ശ്വേത മേനോന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

നടന്‍ ഹരീഷ് പേരടിയുടെ രാജിയും ചര്‍ച്ചയ്ക്കെത്തും. വൈകുന്നേരം 4 മണിക്ക് അമ്മ ഭാരവാഹികള്‍ മാധ്യമങ്ങളെ കാണും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!