Section

malabari-logo-mobile

ആറ്റന്‍ബറോ വിടവാങ്ങി

HIGHLIGHTS : ലണ്ടന്‍: മഹാത്മാഗാന്ധിയുടെ ജീവിതകഥ വെള്ളിത്തിരയിലെത്തിച്ച പ്രമുഖ ഇംഗ്ലഷ് നടനും സംവിധായകനുമായ റിച്ചാര്‍ഡ് ആറ്റന്‍ബറോ(90) അന്തരിച്ചു. മികച്ച സംവിധായക...

MODEL New copyMODEL New copyലണ്ടന്‍: മഹാത്മാഗാന്ധിയുടെ ജീവിതകഥ വെള്ളിത്തിരയിലെത്തിച്ച പ്രമുഖ ഇംഗ്ലഷ് നടനും സംവിധായകനുമായ റിച്ചാര്‍ഡ് ആറ്റന്‍ബറോ(90) അന്തരിച്ചു. മികച്ച സംവിധായകനും നിര്‍മ്മാതാവിനുമുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. അറുപതു വര്‍ഷത്തോളം ക്യാമറക്കു മുന്നിലും പിന്നിലുമായി ആറ്റന്‍ബറോ പ്രവര്‍ത്തിച്ചു. ബ്രിട്ടണ്‍ കണ്ട എക്കാലത്തേയും പ്രമുഖ നടന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. നാല് തവണ ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്‌കാരവും, ബാഫ്റ്റ് പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി.

ഡിക്കി എന്ന പേരില്‍ ഇംഗ്ലീഷ് സിനിമാ ലോകത്ത്‌റിയപ്പെട്ടിരുന്ന ആറ്റന്‍ബറോ ഇരുപതുവര്‍ഷത്തെ പ്രയത്‌നത്തിലൂടെയാണ് ഗാന്ധി എന്ന സിനിമ വെള്ളിത്തിരയിലെത്തിച്ചത്.
എട്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങളാണ് ഈ ചിത്രം സ്വന്തമാക്കിയത്. 1942 ലായിരുന്നു റിച്ചാര്‍ഡ് ആറ്റന്‍ബറോ സിനിമാലോകത്തേക്ക് കടന്നുവന്നത്.ഇന്‍ വിച്ച് വി സേര്‍വ് എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യച്ചിത്രം. എന്നാല്‍ 1947 ല്‍ പുറത്തിറക്കിയ ബ്രൈറ്റണ്‍ റോക്ക് എന്ന ചിത്രമാണ് അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്.

sameeksha-malabarinews

ആറ് വര്‍ഷം മുമ്പ് നടന്ന അപകടത്തെ തുടര്‍ന്ന് ആറ്റന്‍ബറോ പിന്നീട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നില്ല. വീല്‍ച്ചെയറിലായിരുന്നു അദ്ദേഹം പിന്നീട് ജീവിതം തള്ളിനീക്കിയത്. മകന്‍ മൈക്കിള്‍ ആറ്റന്‍ബറോയാണ് മരണവിവരം അിറയിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!