Section

malabari-logo-mobile

ബാറുകളിലെല്ലാം ഡിസ്‌കൗണ്ട്; കുടിയിന്‍മാര്‍ ഓടി കുടിക്കുന്നു

HIGHLIGHTS : തിരു: സംസ്ഥാനത്തെ ശേഷിക്കുന്ന ബാറുകള്‍ കൂടി ചൊവ്വാഴ്ച മുതല്‍ പൂട്ടാന്‍ തീരുമാനിച്ചതോടെ ബാറുകളിലെല്ലാം ഡിസ്‌കൗണ്ട് മേള. ബീവറേജസ് കോര്‍പ്പറേഷന്റെ വില...

MODEL New copyMODEL New copyMODEL New copyMODEL New copyMODEL New copyMODEL New copyMODEL New copyതിരു: സംസ്ഥാനത്തെ ശേഷിക്കുന്ന ബാറുകള്‍ കൂടി ചൊവ്വാഴ്ച മുതല്‍ പൂട്ടാന്‍ തീരുമാനിച്ചതോടെ ബാറുകളിലെല്ലാം ഡിസ്‌കൗണ്ട് മേള. ബീവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലകളിലേക്കാള്‍ പത്ത് ശതമാനം കുറച്ചാണ് ആദായ വില്‍പ്പന നടത്തുന്നത്. സ്റ്റോക്കുള്ള മദ്യം തിരിച്ചെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരമാവധി ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിറ്റഴിക്കല്‍ മേള നടക്കുന്നത്. ഇതേ കുറിച്ചുള്ള പരാതികള്‍ വ്യാപകമായതോടെ മിക്കയിടത്തും എക്‌സൈസ് പരിശോധന നടത്തി.

ചൊവ്വാഴ്ച മുതല്‍ പഞ്ചനക്ഷത്ര പദവിയിലുള്ള ബാറുകളാണ് പൂട്ടാന്‍ ഉത്തരവിറങ്ങിയത്. കോടി കണക്കിന് രൂപയുടെ മദ്യം സൂക്ഷിച്ചു വെച്ചിരുന്ന ബാറുകള്‍ക്ക് ഇത് വന്‍ തിരിച്ചടിയായിരിക്കുകയാണ്. അതേസമയം ബാറുകള്‍ പൂട്ടിയാല്‍ മദ്യം തിരിച്ചെടുക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും കയറ്റിറക്ക് കൂലി ഉള്‍പ്പെടെയുള്ള മറ്റു ചിലവുകള്‍ കണക്കാക്കിയാല്‍ നഷ്ടമാകുമെന്നതിനെ തുടര്‍ന്നാണ് വിലകുറച്ച് വില്‍ക്കുന്നത്. എന്നാല്‍ ഇവ യഥാര്‍ത്ഥ മദ്യത്തിന് ബദലായി ബാറുകളില്‍ നിര്‍മ്മിച്ച വ്യാജമദ്യമാണെന്നും അതുകൊണ്ട് തന്നെ ബീവറേജസ്സില്‍ തിരികെ നല്‍കാന്‍ കഴിയാത്തതിനാലാണ് വിലകുറച്ച് വില്‍പ്പന നടത്തുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സ്റ്റോക്കില്‍പ്പെടാത്തതും കാലാവധി കഴിഞ്ഞതുമായി മദ്യവും ഇക്കൂട്ടത്തില്‍ തകൃതിയായി വില്‍പ്പന നടക്കുന്നുണ്ട്.

sameeksha-malabarinews

പലസ്ഥലങ്ങളിലും പല വിധത്തിലാണ് വില്‍പ്പന നടത്തുന്നത്. പെഗ്ഗിന് 20 മുതല്‍ 30 ശതമാനം വരെ വില കുറച്ച് നല്‍കുന്ന ഇടങ്ങളുമുണ്ട്. ഇതിനു പുറമെ കൂടുതല്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ കിഴിവ് എന്ന രീതിയും നിലനില്‍ക്കുന്നുണ്ട്. ബിയറിനെയും ആദായപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ക്യൂ വലുതായതോടെ പലയിടത്തും കൗണ്ടറുകളുടെ എണ്ണവും വര്‍ദ്ധിച്ചിരിക്കുകയാണ്.

എറണാകുളത്ത് അനധികൃത മദ്യവില്‍പ്പന നടത്തിയതിന് ബാര്‍മാനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ബാറുടമക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!