ഷീല ദീക്ഷിതിനെ മാറ്റും

download (1)ദില്ലി:  കേരള ഗവര്‍ണ്ണര്‍ ഷീല ദീക്ഷിതിനെ മിസ്സോറാമിലേക്ക് സ്ഥലം മാറ്റാനൊരുങ്ങുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധിച്ച നീക്കങ്ങള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. മിസോറാം ഗവര്‍ണറായ കമല ബെനിവാളിനെ പുറത്താക്കിയ സാഹചര്യത്തില്‍ മഹാരാഷ്ട്ര ഗവര്‍ണ്ണറായിരുന്ന ശങ്കരനാരായണനെ അവിടേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് കാട്ടി അദ്ദേഹം മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ സ്ഥാനം രാജിവെച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ഷീല ദീക്ഷിതിനെ മിസോറാമിലേക്ക് മാറ്റാനൊരുങ്ങുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ യുപിഎ നിയമിച്ച ഗവര്‍ണ്ണര്‍മാരെ മാറ്റാന്‍ നീക്കം തുടങ്ങിയുരുന്നു. ആഭ്യന്തര സക്രട്ടറിയാണ് ആദ്യം സ്ഥാനമൊഴിയണമെന്ന് നിര്‍ദ്ദേശിച്ചത് എന്നാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ പറയട്ടെ എന്ന നിലപാടാണ് ശങ്കരനാരായണനും ഷീല ദീക്ഷിതും സ്വീകരിച്ചത്.

ഷീല ദീക്ഷിത് സ്ഥലം മാറ്റം അംഗീകരിക്കുമോ അതോ രാജിവെക്കുമോ എന്നാണ് രഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്‌

Share news
error: Content is protected !!
Scroll to Top