അടിവസ്ത്രങ്ങള്‍ക്ക് ‘ഐസീസ്’ എന്ന് പേരിട്ട ബ്രിട്ടീഷ് കമ്പനി മാപ്പുചോദിച്ചു

MODEL New copyലണ്ടന്‍: തങ്ങള്‍ എറ്റവും പുതുതായി പുറത്തിറക്കിയ സ്ത്രീകളുടെ അടിവസ്ത്രത്തിന് ‘ഐസീസ്’ എന്ന് പേരിട്ടതോടെ പുലിവാലു പിടിച്ചിരിക്കുകയാണ് പ്രശസ്ത അടിവസ്ത്ര നിര്‍മ്മാണ കമ്പിനിയായ ആന്‍ സമ്മേഴ്‌സ്. മധ്യേഷ്യയില്‍ പുതുതായി രൂപം കൊണ്ട ഇസ്ലാമിക സുന്നി തീവ്രവാദ സംഘടന രൂപീകരിച്ച. പുതിയ രാജ്യത്തിന്റെ പേരും അടിവസ്ത്രത്തിന്റെ പേരും ഒന്നായതോടെയാണ് കമ്പനി അങ്കലാപ്പിലായത്. ഇവരുടെ പേര് അടിവസ്ത്രത്തിന് അബദ്ധത്തിന് ഇട്ടുപോയതിന് മാപ്പു ചോദിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

ഇറാഖില്‍ വിമതസേന വാര്‍ത്താ പ്രാധാന്യം നേടുന്നതിന് മുമ്പ് തന്നെ തങ്ങള്‍ ഈ ഉല്‍പ്പനത്തിന് പേരു നല്‍കിയിരുന്നുവെന്നാണ് കമ്പനി പറയുന്നത്. പാത്ിവ്രത്യത്തിന്റെ പ്രതീകമായ ഈജിപ്ഷ്യന്‍ ദേവതയായ ഐസീസിനെ ഉദേശിച്ചാണ് തങ്ങളീപേരുദ്ധേശിച്ചതെന്ന് കമ്പനി പറയുന്നു. എന്നാല്‍ വിവാദമായെങ്കിലും പേര് മാറ്റാനൊന്നും കമ്പനി തയ്യാറല്ല. ഓണ്‍ലൈന്‍ വഴിയടക്കം ബ്രിട്ടണിലെ നൂറോളം സ്‌റ്റോറുകളില്‍ ഈ അടിവസ്ത്രങ്ങള്‍ എത്തിക്കഴിഞ്ഞു.

ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ എന്നാണ് സുന്നി ഭീകരര്‍ രൂപം കൊടുത്ത ഐസീസിന്റെ പൂര്‍ണരൂപം.

Share news
error: Content is protected !!
Scroll to Top