അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം ഉടന്‍ ആരംഭിക്കണം;മോദിയോട് സുബ്രഹ്മണ്യ സ്വാമി

MODEL copyദില്ലി; അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി ആവശ്യപ്പെട്ടു. 2016 ഓടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ വാഗ്ദാനം പാലിക്കണമെന്ന് സുബ്രഹ്മണ്യ സ്വാമി ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ച് സ്വാമി പ്രധാനമന്ത്രിക്ക് കത്തയക്കുകയായിരുന്നു. ഇതിനായി മുന്‍ ചീഫ് ജസ്റ്റിസ് എസ്എച്ച് കാപാഡിയയേും കേന്ദ്രന്ത്രി വികെ സിംങിനെയും ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കണമെന്നും സുബ്രഹ്മണ്യ സ്വാമി കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ബാബറി മസ്ജിദിന്റെ നിലവിലുള്ള മേലധികാരിക്ക് രാമജന്മഭൂമിയില്‍ ഉന്നയിച്ചിരിക്കുന്ന അവകാശം പിന്‍വലിക്കാന്‍ നിയമപരമായി നോട്ടീസ് നല്‍കണമെന്നും സരയൂ നദീ തീരത്ത് സര്‍ക്കാര്‍ ചിലവില്‍ ഒരു മസ്ജിദ് നിര്‍മ്മിച്ച് തരാമെന്ന് വാഗ്ദാനം നല്‍കണമെന്നും സ്വാമി പറയുന്നു.

വിദേശത്തു നിന്നടക്കമുള്ള ഇസ്ലാമിക പണ്ഡിതരെ വിളിച്ചുകൂട്ടി സര്‍ക്കാര്‍ അവരുമായി ഇതെ കുറിച്ച് ചര്‍ച്ചനടത്തണം പാര്‍ലിമെന്റില്‍ ബില്‍പാസ്സാക്കിയായിരിക്കണം സര്‍ക്കാര്‍ രാമക്ഷേത്രം നിര്‍മ്മിക്കേണ്ടതെന്നും സ്വാമി ആവശ്യപ്പെടുന്നു. സോമനാഥ ക്ഷേത്രം നിര്‍മ്മിച്ച രീതിയിലായിരിക്കണം ഈ ക്ഷേത്ര നിര്‍മ്മാണം നടത്തേണ്ടതെന്നും സ്വാമി ആവശ്യപ്പെടുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top