Section

malabari-logo-mobile

വിവാഹത്തിനു മുമ്പ് വധൂവരന്മാര്‍ക്ക് നിര്‍ബന്ധമായ വൈദ്യപരിശോധന

HIGHLIGHTS : ദോഹ: വിവാഹത്തിനു മുമ്പ് വധൂവരന്മാര്‍ക്ക് ഖത്തറില്‍ നിര്‍ബന്ധമായ വൈദ്യപരിശോധനയ്ക്കുള്ള സൗകര്യം അഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കൂടി ഏര്‍പ്പെടുത...

MODEL copyMODEL copyMODEL copyMODEL copyദോഹ: വിവാഹത്തിനു മുമ്പ് വധൂവരന്മാര്‍ക്ക് ഖത്തറില്‍ നിര്‍ബന്ധമായ വൈദ്യപരിശോധനയ്ക്കുള്ള സൗകര്യം അഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കൂടി ഏര്‍പ്പെടുത്തി. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എയര്‍പോര്‍ട്ട്, അല്‍ഖോര്‍, അല്‍ഗറാഫ, അല്‍റയാന്‍, വെസ്റ്റ്‌ബേ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ കേന്ദ്രങ്ങളുടെ പരിധിയിലുള്ള നിയുക്ത വധൂവരന്മാര്‍ക്ക് വൈദ്യ പരിശോധന നടത്താന്‍ ഈ കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ്.
മാരകമായ സാംക്രമിക രോഗങ്ങളായ ഹെപൈറ്റിറ്റിസ്, ലൈംഗികരോഗങ്ങള്‍, എയ്ഡ്‌സ്, ജനിതക രോഗങ്ങള്‍, പാരമ്പര്യ രോഗങ്ങള്‍, രക്തജന്യ രോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങളുണ്ടോ എന്നാണ് വിവാഹപൂര്‍വ്വ വൈദ്യ പരിശോധനയില്‍ പ്രധാനമായും പരിശോധിക്കുന്നത്. വെസ്റ്റ് ബേ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫാമിലി മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. അമല്‍ അലി പറഞ്ഞു. ഒരാഴ്ചയ്ക്കകം ഇവയുടെ ഫലം ലഭ്യമാക്കും. പരിശോധനയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ അവരെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ബന്ധപ്പെട്ട ക്ലിനിക്കിലേക്ക് റഫര്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തറില്‍ നടക്കുന്ന സ്വദേശികളുടേയും വിദേശികളുടേയും എല്ലാ വിവാഹങ്ങള്‍ക്കും ഇതു ബാധകമാണ്. വൈദ്യപരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യാനാവൂ.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!