Section

malabari-logo-mobile

സിക്കിമില്‍ ആര്‍മി ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം; 16 സൈനികര്‍ മരിച്ചു; മരിച്ച സൈനികരില്‍ മലയാളിയും

HIGHLIGHTS : Accident in Sikkim, army truck overturned into a gorge; 16 soldiers died

ദില്ലി: സിക്കിമില്‍ ആര്‍മി ട്രക്ക് അപകടത്തില്‍പെട്ട് 16 സൈനികര്‍ മരിച്ചു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന നോര്‍ത്ത് സിക്കിമിലെ സേമയില്‍ ആണ് അപകടം. ഉത്തര സിക്കിമിലെ ചാറ്റെനില്‍നിന്നും താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് ട്രക്കുകളില്‍ ഒന്നാണ് മലഞ്ചെരുവിലേക്ക് മറിഞ്ഞത്. നാല് പേരെ ഹെലികോപ്ടറില്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമാണ്. സംഭവത്തില്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും അതീവ ദുഖം രേഖപ്പെടുത്തി.

മരിച്ച സൈനികരില്‍ മലയാളിയും. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ കാവ് സ്വദേശി വൈശാഖ് (26) ആണ് വീരമൃത്യു വരിച്ചത്. ചെങ്ങണിയൂര്‍ക്കാവ് സ്വദേശി സഹദേവന്റെ മകനാണ് വൈശാഖ്. നാല് വര്‍ഷമായി ഇന്ത്യന്‍ സേനയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഇദ്ദേഹം. ഒക്ടോബറിലാണ് ഒരു മാസത്തെ ലീവ് കഴിഞ്ഞ് വൈശാഖ് മടങ്ങിയത്. 221 റജിമെന്റില്‍ നായക് ആയിരുന്നു വൈശാഖ്.

sameeksha-malabarinews

സംഭവം സ്ഥിരീകരിച്ച് സൈന്യം ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടു. രാവിലെ എട്ടുമണിക്കായിരുന്നു സംഭവം. സേമ മേഖലയിലെ മലമുകളില് വളവ് തിരിയുന്നതിനിടെ ട്രക്ക് തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു.

മൂന്ന് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരും 13 സൈനികരുമാണ് മരിച്ചത്. ഉടനെ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം തുടങ്ങിയെന്നും സൈന്യം അറിയിച്ചു.

മരിച്ച ധീര സൈനികരുടെ സേവനത്തിന് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അപകടത്തിന്റെ ആഘാതത്തില്‍ ട്രക്ക് പൂര്‍ണമായും തകര്‍ന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!