Section

malabari-logo-mobile

ആംആദ്‌മി പ്രവര്‍ത്തകര്‍ ബാലറ്റ്‌ പെട്ടിക്ക്‌ കാവല്‍ നില്‍ക്കുന്നു

HIGHLIGHTS : ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക്‌ പ്രവചിക്കപ്പെട്ട ഫലം യാതൊരുവിധത്തിലും കൈവിട്ട്‌ പോകാതിരിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിക്കുകകയാണ്‌...

delhi resultsദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക്‌ പ്രവചിക്കപ്പെട്ട ഫലം യാതൊരുവിധത്തിലും കൈവിട്ട്‌ പോകാതിരിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിക്കുകകയാണ്‌ ആംആദ്‌മി പ്രവര്‍ത്തകര്‍. വോട്ട്‌ രേഖപ്പെടുത്തിയ ഇലട്രോണിക്‌സ്‌ വോട്ടിങ്ങ്‌ യന്ത്രങ്ങള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന സ്ഥലത്തിന്‌ കാവല്‍ നില്‍ക്കുകായണ്‌ ആപ്പിന്റെ പ്രവര്‍ത്തകര്‍. ബാലറ്റ്‌ പെട്ടികളുടെ സുരക്ഷയെക്കുറിച്ച്‌ ആപ്പിന്റെ നേതാക്കളായ കെജിരിവാളും അശുതോഷും നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

തിരഞ്ഞെടുപ്പ്‌ ദിവസത്തിലും തലേന്നും എതിര്‍ സ്ഥാനാര്‍ത്ഥികളുടെ ഭാഗത്ത്‌ നിന്ന്‌ മദ്യവും പണവും വിതരണം ചെയ്യാനുള്ള നീക്കം ആപ്പിന്റെ പ്രവര്‍ത്തകര്‍ നേരത്തെ തടഞ്ഞിരുന്നു.

sameeksha-malabarinews

ഇത്തരത്തിലുള്ള കേഡര്‍ തിരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനം ഉത്തേരന്ത്യയില്‍ പുതിയതാണ്‌. കേരളത്തില്‍ നേരത്തെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ടെണ്ടുന്ന ദിവസം വരെ പെട്ടക്ക്‌ കാവല്‍ നില്‍ക്കുന്നത്‌ സാധാരണയായി കണ്ടുവന്നിരുന്നു.

ദില്ലിയിലെ 70 നിയമസഭാ മണ്ഡലങ്ങിലാണ്‌ തിരഞ്ഞെടുപ്പ്‌ നടന്നത്‌. ആംആദ്‌മി 40തിന്‌ മുകളില്‍ സീറ്റ്‌ നേടുമെന്നാണ്‌ പല എക്‌സിറ്റ്‌ പോള്‍ ഫലങ്ങളും പറയുന്നത്‌. വരുന്ന 10ാം തിയ്യതിയാണ്‌ വോട്ടെണ്ണല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!