ഒന്നരക്കിലോ കഞ്ചാവുമായി മഞ്ചേരിയില്‍ ഒരാള്‍ പിടിയില്‍

Untitled-2 copyമഞ്ചേരി: ഒന്നരകിലോ കഞ്ചാവരുമായി ഒരാള്‍ പിടിയിലായി. വിദ്യാര്‍ത്ഥികള്‍ക്ക്‌ കഞ്ചാവെത്തിച്ച്‌ കൊടുത്തിരുന്ന മേല്‍മുറി ആലത്തൂര്‍പടി പട്ടര്‍കടവന്‍ നഹീ(40)മാണ്‌ മഞ്ചേരി പോലീസിന്റെ പടിയിലായത്‌.

മഞ്ചേരിയില്‍ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ കഞ്ചാവ്‌ പിടികൂടിയിരുന്നു. ഇതെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ നഹീം പിടിയിലായത്‌. ഇയാളെ ചോദ്യം ചെയ്‌തതില്‍ നിന്ന്‌ സംഘത്തില്‍ കൂടുതല്‍ ആളുകളെ കുറിച്ച്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.

തമിഴാനാട്ടില്‍ പച്ചക്കറി കൃഷി നടത്തുന്ന ഇയാള്‍ കഞ്ചാവിന്റെ മൊത്ത വിതരണകാരനാണെന്ന്‌ പോലീസ്‌ പറഞ്ഞു. കോയമ്പത്തൂരില്‍ നിന്നാണ്‌ ഇയാള്‍ ചെറുകിട കച്ചവടക്കാര്‍ക്ക്‌ കഞ്ചാവ്‌ എത്തിച്ച്‌ കൊടുക്കുന്നത്‌.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Share news
error: Content is protected !!
Scroll to Top