Section

malabari-logo-mobile

നികുതി അടക്കാതെ സര്‍വീസ് നടത്തിയ ആഡംബര കാര്‍ പിടികൂടി

HIGHLIGHTS : A luxury car that was serviced without paying taxes was seized

തിരൂരങ്ങാടി : കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന
ബി.എം.ഡബ്ലിയു. കാര്‍ നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുത്തു.

വാഹന ഡീലറുടെ കൈവശമുള്ള ഡെമോണ്‍സ്‌ട്രേഷന് ഉപയോഗിക്കുന്ന ഇത്തരം വാഹനങ്ങള്‍ ഓരോ വര്‍ഷത്തേക്കും നികുതി അടച്ചതിനുശേഷം
സര്‍വീസ് നടത്താനാണ് കേരള മോട്ടോര്‍ വാഹന ടാക്‌സേഷന്‍ നിയമം നിഷ്‌കര്‍ഷിക്കുന്നത് എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ
കെ. കെ. സുരേഷ് കുമാറിന്റേ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ദേശീയപാത
രണ്ടത്താണി വെച്ച് വാഹനം പരിശോധിക്കവേ വാഹനത്തിന് നികുതി അടിച്ചതായി കാണാത്തതിനാല്‍ വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

sameeksha-malabarinews

ഒരു വര്‍ഷത്തെ നികുതിയും പിഴയും കൂടി 63000 രൂപ ഈടാക്കിയതിനുശേഷമാണ് വാഹനം വിട്ടുകൊടുത്തത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം വി അരുണ്‍ എ എം.വി ഐമാരായ പി കെ മനോഹരന്‍, പി അജീഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!