ഉത്സവപറമ്പില്‍ പണം വച്ച് ചീട്ടുകളി: 13 അംഗ സംഘം അറസ്റ്റില്‍

പരപ്പനങ്ങാടി : അത്താണിക്കല്‍ മുണ്ടിയന്‍കാവ്പറമ്പ് തേറാണി ക്ഷേത്രത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ പണം വച്ച് രാത്രിയില്‍ ചീട്ടുകളി നടത്തിയ 13 അംഗ സംഘത്തെ പരപ്പനങ്ങാടി പോലീസ് പിടികൂടി.

ഉത്സവങ്ങള്‍ കേന്ദ്രീകരിച്ച് ചീട്ടുകളി സംഘങ്ങള്‍ വന്‍തോതില്‍ ചീട്ടുകളി നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ശ്രീഷ്ണവ് , സജാദ് , റിയാസ്, റഫീഖ്, മധു, സിദ്ദിഖ്, അക്ബര്‍, നാസര്‍, ബഷീര്‍, ജാബിര്‍ , അബ്ദുള്‍ അസീസ്, അഫ്ലാന്‍, അന്‍സാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പക്കല്‍ നിന്നും ചീട്ടുകളും, പണവും ടോക്കണുകളും പെട്രോമാക്‌സുകളും പിടിച്ചെടുത്തു.

താനൂര്‍ ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമംഗങ്ങളായ ആല്‍ബിന്‍ , ജിനേഷ്, സബറുദ്ദീന്‍, അഭിമന്യു, വിപിന്‍ ,സനല്‍ എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്.

Share news
error: Content is protected !!
Scroll to Top