
പൊന്നാനി ഗേള്‍സ് സ്‌കൂളിന് സമീപം പത്തായ പറമ്പ് സ്വദേശി സുബ്രഹ്മണ്യന്‍ എന്ന മോഹനന്‍ (62) ആണ് മരിച്ചത്. വര്‍ഷങ്ങളായി സുബ്രഹ്മണ്യനും, ബന്ധുക്കളായ അയല്‍വാസികളും തമ്മില്‍ വഴിയെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. സംഭവത്തില്‍ തിരൂര്‍ കോടതിയില്‍ കേസും നടക്കുന്നുണ്ട്. ഇതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ അയല്‍വാസികളും ,സുബ്രഹ്മണ്യന്റെ വീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് അയല്‍വാസികള്‍ സുബ്രഹ്മണ്യനെ ചവിട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
പരിക്കേറ്റ സുബ്രഹ്മണ്യനെ പൊന്നാനി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
ഭാര്യ: രാധ
മകന്‍: രഹാന്‍.
മുന്‍ എം.പി സി.ഹരിദാസിന്റെ ഡ്രൈവറായിരുന്നു മരണപ്പെട്ട സുബ്രഹ്മണ്യന്‍





